മൂവാറ്റുപുഴ: നിവൃത്തിയില്ലാതെ നാട്ടിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതരായ പ്രവാസികളെ മരണത്തിന് മുന്നില്‍ നിര്‍ത്തി മോദി – പിണറായി സര്‍ക്കാരുകള്‍ ഒഴിഞ്ഞു മാറുകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം അബ്ദുള്‍ മജീദ് കുറ്റപ്പെടുത്തി. സംസ്ഥാനവും, രാജ്യവും ദുരന്തങ്ങളില്പ്പെട്ടപ്പോള് സഹായിച്ചത് പ്രവാസികളാണെന്നും, നമ്മുടെ സമ്പദ്ഘടനയുടെ നട്ടെല്ലാണവരെന്നും, നാഴികക്ക് നാല്പത് വട്ടം പറഞ്ഞിരുന്ന ഭരണാധികാരികള്‍ അവരോടു് ക്രൂരമായാണ് പെരുമാറുന്നത്. പ്രവാസികളില്‍ നിന്ന് ഈടാക്കിയ കോടി ക്കണക്കിന് രൂപ എംബസികളില്‍ കെട്ടികിടക്കുമ്പോള്‍ അവരെ നാട്ടിലെത്തിക്കാന്‍ സഹായിക്കുന്നില്ല. കെഎംസിസി ഉള്‍പ്പടെയുള്ള സംഘടനകളുടെ നേതൃത്വത്തില്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയപ്പോള്‍, ടെസ്റ്റ് റിസള്‍ട്ട് വാങ്ങണമെന്ന അപ്രായോഗിക നിര്‍ദ്ദേശങ്ങള്‍ വച്ച് തടയാനാണ് പിണറായി സര്‍ക്കാര്‍ തയ്യാറായത്.
ഗര്‍ഭിണികളും’ രോഗികളും, വിസ കാലാവധി കഴിഞ്ഞ വരുമായ മുഴുവന്‍ പേരെയും രക്ഷിക്കാന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്നും അബ്ദുള്‍ മജീദ് ആവശ്യപ്പെട്ടു. പ്രവാസികളോട് സര്‍ക്കാര്‍ കാണിക്കുന്ന ക്രൂര തെക്കെതിര മൂവാറ്റുപുഴ നഗരസഭക്ക് മുന്നില്‍ നടത്തി പ്രതിഷേധ സംഗമം ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് പിഎ ബഷീര്‍ അധ്യക്ഷനായി. ജന.സെക്രട്ടറി എംഎം. സീതി, എഎം.ഷാനവാസ്, സിഎം. ഷുക്കൂര്‍, ഷൈല അബ്ദുല്ല, വിഇ. നാസ്സര്‍, കെപി. മുഹമ്മദ്, അജു മാറാട്ടില്‍, വിഎം. നാസ്സര്‍, വിഎം. സലിം , ഷാഫി മുതിരക്കാല, വിഎം. ബഷീര്‍, കുഞ്ഞുമുഹമ്മദ്, സിദ്ധീഖ് മുതിരക്കാല തുടങ്ങിയവര്‍ പ്രസംഗിച്ചു


