ചെന്നൈ: തമിഴ്നാട്ടില്‍ വിജയ് തരംഗത്തില്‍ ആടിയുലഞ്ഞ് ഡിഎംകെ മുന്നണി. നൂറിലേറെ സീറ്റുകള്‍ വിജയിയുടെ ടിവികെ മുന്നേറ്റം നടത്തിയതോടെ ഡിഎംകെക്കും എഐഎഡിഎംകെക്കും പ്രതീക്ഷിച്ചനേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല. 70 സീറ്റുമായി നിലവില്‍ എഐഎഡിഎംകെയാണ് തമിഴ്നാട്ടില്‍ രണ്ടാമത്. ഡിഎംകെ മുന്നാം സ്ഥാനത്തേക്ക് വീണു. തമിഴ്നാടിന്റെ എല്ലാം മേഖലകളിലും മുന്നേറ്റം നടത്തിയാണ് ടിവികെ ഏറ്റവും വലിയ ഒറ്റകക്ഷിയായി തുടരുന്നത്.
വിജയ് മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളിലും അയ്യായിരത്തിലേറെ വോട്ടുകള്‍ക്കാണ് മുന്നേറുന്നത്. തിരുച്ചിറപ്പള്ളിയിലും പേരമ്പൂരിലുമാണ് വിജയിയുടെ മുന്നേറ്റം. പാര്‍ട്ടി നേതാവ് വിഎസ് ബാബു കൊളത്തൂരില്‍ സ്റ്റാലിനെ തോല്‍വിയിലേക്ക് നയിക്കുമോയെന്ന ആശങ്കയും ഡിഎംകെക്കുണ്ട്.


