മന്ത്രി കെ ടി ജലീല്‍ കൊച്ചിയിലേക്ക് പുറപ്പെട്ടത് മുഖ്യമന്ത്രിക്ക് നല്കാന് രാജിക്കത്ത് കൈമാറിയ ശേഷം.. ദേശീയ അന്വേഷണ ഏജന്‍സിയുടെ ചോദ്യംചെയ്യലില്‍ ഹാജരാകാനുള്ള നോട്ടീസ് കൈപ്പറ്റിയതിന് തൊട്ടുപിന്നാലെ മുഖ്യമന്ത്രിയുമായി ജലീല്‍ കൂടികാഴ്ച നടത്തിയിരുന്നു. ഇതിനുശേഷമാണ് ആണ് തന്റെ ആഫീസില്‍ നിര്‍ണ്ണായക കവര്‍ മുഖ്യമന്ത്രിക്ക് കൈമാറാനായി ഏല്‍പ്പിച്ചത്. തുടര്‍ന്നാണ് ജലീല്‍ കൊച്ചിയിലേക്ക് തിരിച്ചത്. തുടര്‍ സംഭവങ്ങളേകൂടി വിലയിരുത്തിയ ശേഷമാവും കത്തടങ്ങുന്ന കവര്‍ മന്ത്രിയുടെ ഓഫീസ് മുഖ്യമന്ത്രിക്ക് കൈമാറുക.
ജലീലിന്റെ രാജി ആവശ്യപ്പെട്ട് വന്‍ പ്രതിഷേധം, അക്രമാസക്തമായി; പൊലീസ് ലാത്തിവീശി; ബല്‍റാമിന് പരുക്ക്
ജലീലിനെതിരെ സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ അതുവഴി ഇല്ലാതാക്കാമെന്നും സര്‍ക്കാര്‍ കണക്കു കൂട്ടുന്നു. ചോദ്യം ചെയ്യല്‍ നീളുകയോ മറ്റു നടപടികളിലേക്ക് നീങ്ങുകയോ ചെയ്താല്‍ സര്‍ക്കാരിന്റെ മുഖം രക്ഷിക്കുവാന്‍ നിര്‍ണായക രാജി വഴി കഴിയുമെന്ന പ്രതീക്ഷയിലാണ് ആണ് മുഖ്യമന്ത്രിയും മുന്നണി നേതൃത്വവും.
എന്‍.ഐ.എ അടക്കമുള്ള അന്വേഷണ ഏജന്‍സികളുടെ ഇന്നത്തെ നിലപാടിനെ ആശ്രയിച്ചാവും രാജി അടക്കമുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ തീരുമാനം എടുക്കുക. കാര്യങ്ങള്‍ അനുകൂലമെങ്കില്‍ എല്ലാം പഴയപടി തുടവിവരവും പുറത്തുവന്നിട്ടുണ്ട്. നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ സ്വപ്ന സംഘവുമായി മന്ത്രി ജലീലിനുള്ള ഇടപാടുകള്‍ സംബന്ധിച്ച് കഴിഞ്ഞ ദിവസം ഇഡി നടത്തിയ അന്വേഷണത്തിന് പിന്നാലെ ദേശീയ അന്വേഷണ ഏജന്‍സി മന്ത്രിക്ക് നോട്ടീസ് നല്കി വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത് സര്‍ക്കാരിനെ പ്രതിസന്ധിയില്‍ ആക്കിയിട്ടുണ്ട്.
നയതന്ത്ര ബാഗേജിലൂടെ ഖുറാന്റെ മറവില്‍ സ്വര്‍ണം കടത്തിയോ എന്നതാണ് എന്‍ഐഎ അന്വേഷിക്കുന്നത്. ഇക്കാര്യത്തില്‍ മന്ത്രിയില്‍ നിന്നും എന്‍ഐഎ വ്യക്തത തേടും. ഖുറാന് വേണമെന്ന ആവശ്യം കേരളത്തിലെ ഒരു മതപഠന കേന്ദ്രവും മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നില്ല. ചരിത്രത്തില്‍ ആദ്യമായാണ് ആണ് ഒരു മന്ത്രിയെ എന്‍ഫോഴ്സ്മെന്റും തൊട്ടുപിന്നാലെ എന്‍ഐഎയും ചോദ്യം ചെയ്യുന്നത്. ജലീലിനെ ചൊല്ലി സിപിഎമ്മിലും മുന്നണിക്കുള്ളിലും വലിയ അമര്‍ഷം പുകയുന്നുണ്ട്. ജലീല്‍ വിഷയത്തില്‍ സിപിഐ ഉടക്ക് തുടങ്ങി കഴിഞ്ഞു. സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലായെന്ന നിലപാടാിലാണ് അവര്‍. രാജി വെക്കേണ്ടതില്ലെന്നും കോടതി കുറ്റക്കാരനെന്ന് വിധിക്കും വരെ തുടരട്ടെ എന്ന നിലപാടിലായിരുന്ന പൊളിറ്റ്ബ്യൂറോ അംഗം എസ് ആര് പിയും പുതിയ സാഹചര്യത്തില്‍ നിലപാട് മാറ്റിയതായാണ് വിവരം.