കോഴിക്കോട്: തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ വൈകാരികമായ കുറിപ്പുമായി കെ.കെ രമ. കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊളളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച കാണാൻ ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം ചന്ദ്രശേഖരനു കഴിഞ്ഞുവെന്നും കെ. കെ രമ.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പിന്നിട്ട ആറ് റൗണ്ടുകൾ, മതി കേരളമേ!
ഇതു മതി !!
കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊളളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച കാണാൻ ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം ചന്ദ്രശേഖരനു കഴിഞ്ഞു…
രാഷ്ട്രീയ കേരളത്തിന് അഭിവാദ്യങ്ങൾ


