മുവാറ്റുപുഴ: കേരളീയ സമൂഹം അവകാശപെടുന്ന നവോത്ഥാന ആശയങ്ങളുടെ കാലികാവസ്ഥ സംബന്ധിച്ച് ആത്മപരിശോധനക്ക് തയ്യാറാകണമെന്ന് പ്രൊഫ: എം.പി.മത്തായി അഭിപ്രായപെട്ടു. ഡെന്റൽ കോളേജ് വിദ്യാർത്ഥി നിധിൻ രാജിന്റെ വിയോഗത്തിൽ നീതി തേടുന്ന കുടുംമ്പത്തിന് ഐക്യ ധാർഡ്യവുമായി സാംസ്കാരിക സംഘം സംഘടിപ്പിച്ച നിറവെറിക്കെതിരെ നിറച്ചാർത്ത് പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധ്യാപകരും, മുതിർന്നവരും ഭാഷാ പ്രയോഗത്തിൽ മാതൃക കാട്ടണം. നവോത്ഥാനകാലം പകർന്ന് തന്ന മൂല്യങ്ങൾ സാംശീകരിക്കുന്നത് സംമ്പന്ധിച്ച് സ്വയം വിമർശനങ്ങൾ ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടി ച്ചേർത്തു.
മുവാറ്റുപുഴ അയ്യങ്കാളി സ്ക്വയറിൽ നടന്ന പരിപാടിയിൽ ഛായ ചിത്രത്തിൽ നിറം ചാർത്തിയും, പുഷ്പാർച്ചന നടത്തിയും നിധിൻ രാജിന്റെ കുടുംബത്തോട് പ്രമുഖർ ഐക്യ ധാർഡ്യം പ്രഖ്യാപിച്ചു. മുൻ എൽ .എൽ.എ എൽ ദോ എബ്രഹാം അധ്യക്ഷത വഹിച്ചു.മുൻ എം.എൽ.എ ബാബു പോൾ മുഖ്യപ്രഭാഷണം നടത്തി. ടി.എം. ഹാരിസ്, പായിപ്ര കൃഷ്ണൻ, ഡോ. പോൾ പി കല്ലുങ്കൽ,ഡോ: പി.എ.ഷാജഹാൻ,ഡോ: സിജു എ പൗലോസ്,ഡോ: വിവേക് ഏലിയാസ്, ടി.എ.സജി, സംക്രമണം ഗോപി, ഫെസിമോട്ടി, സിബിൾ സാബു, എം. ജെ ഷാജി, കെ.എ. സനീർ എന്നിവർ പ്രസംഗിച്ചു

