മൂവാറ്റുപുഴ: മൂവാറ്റുപുഴയിലുണ്ടായ ചുഴലികാറ്റിൽ വ്യാപക നാശനഷ്ടം. മൂവാറ്റുപുഴയിലെ വിവിധ പ്രദേശങ്ങളിൽ ഞായറാഴ്ച വൈകിട്ട് വേനൽമഴക്കൊപ്പം ആഞ്ഞ് വീശിയ ചുഴലിക്കാറ്റിൽ നാശനഷ്ടം സംഭവിച്ചത്. ഞായറാഴ്ച വൈകിട്ടാണ് മൂവാറ്റുപുഴയിലെ വിവിധ പ്രദേശങ്ങളിൽ വേനൽമഴക്കൊപ്പം ചുഴലിക്കാറ്റും ആഞ്ഞുവീശിയത്. നിരവധി വീടുകൾ തകർന്നു, വൈദ്യുതി ബന്ധം നിലച്ചു
ആട്ടയം കാരിക്കുഴി നൗഷാദിന്റെ വീട്ടിലേക്ക് മരം മറിഞ്ഞ് വീണ് വീടിന് കേടുപാടുകൾ സംഭവിച്ചു. വാഹനത്തിൻ്റെ ഗ്ലാസ് തകർന്നു. കിഴുക്കാവിൽ സമദിൻ്റെ വീടിനും കേടുപാടുകൾ സാഭവിച്ചു. കാറ്റിൽ വൻ മരങ്ങൾ കടപുഴകി വീണ് മറ്റ് നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു, റബ്ബർ, റംമ്പൂട്ടാൻ, ജാതി, കപ്പ, പച്ചക്കറി കൃഷി അടക്കം കാറ്റിൽ നശിച്ചു. നിരവധി സ്ഥലങ്ങളിൽ ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞ് വീണ് പ്രദേശത്ത് വൈദ്യുതി വിതരണം താറുമാറായി.
ചുഴലിക്കാറ്റിൽ നാശനഷ്ടം സംഭവിച്ചവരുടെ നഷ്ടം വിലയിരുത്തി അടിയന്തിര ധനസഹായം നൽകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെജി രാധാകൃഷ്ണൻ പറഞ്ഞു. നാശനഷ്ടം സംഭവിച്ച വീടുകൾക്കും കർഷകർക്കും ധനസഹായം നൽകണമെന്ന് എൻ അരുൺ പറഞ്ഞു.