മൂവാറ്റുപുഴഃ മൂവാറ്റുപുഴ നഗരസഭയിലെ പി.എം.എ.വൈ. (അർബൻ) – ലൈഫ് ഭവന പദ്ധതിയിലെ ഗുണഭോക്താക്കളുടെ സംഗമം മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നഗരസഭ ചെയര്മാന് പി.പി. എല്‍ദോസ് ഉദ്ഘാടനം ചെയ്തു.അംഗീകാരം ലഭിച്ച മുഴുവൻ വീടുകളുടെയും നിർമാണം 2024 ഡിസംബർ ന് മുമ്പ് പൂർത്തീകരിക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം കേന്ദ്ര – സംസ്ഥാന വിഹിതം ലഭിക്കില്ല എന്ന് അറിയിപ്പ് ലഭിച്ചിട്ടുണ്ട്.നാല് ലക്ഷം രൂപയും നഗരസഭ വഹിക്കേണ്ടതായി വരും. ഈ സാഹചര്യത്തിലാണ് ഗുണഭോക്താക്കളുടെ സംഗമം സംഘടിപ്പിച്ചതെന്ന് ചെയര്മാന് പി.പി. എല്‍ദോസ് പറഞ്ഞു. 7 ഗുണഭോക്താക്കൾ ഒന്നാം ഗഡു കൈപ്പറ്റിയ ശേഷം തുടർ ഭവന നിർമാണ പ്രവർത്തികൾ ചെയ്തിട്ടില്ല. അതിനാൽ അടിയന്തരമായി ഭവന നിർമാണ പ്രവർത്തികൾ ഡിസംബറി ന് മുമ്പ് പൂർത്തീകരിക്കണമെന്നും ചെയര്മാന് അറിയിച്ചു.
ഇരു ഭവന പദ്ധതി പ്രകാരം 385 ഗുണഭോക്താക്കൾക്കാണ് വീട് നിര്‍മാണത്തിന് അംഗീകാരം ലഭിച്ചിട്ടുള്ളത്. ഇതിൽ 372 പേര് നിര്‍മാണം ആരംഭിച്ചു. 303 ഗുണഭോക്താക്കൾ ഭവന നിർമാണം പൂർത്തീകരിച്ചു. പുതിയ നാല് പേരുടെ ലിസ്റ്റ് അംഗീകാരത്തിന് സമർപ്പിച്ചിട്ടുള്ളതാണ്. നാളിതുവര 4 കോടി 54 ലക്ഷം രൂപ നഗരസഭ വിഹിതമായി ചിലവഴിച്ചിട്ടുണ്ട്. 3 കോടി 60 ലക്ഷം രൂപ ഹഡ്കോയിൽ നിന്നും വായ്പയായി എടുത്തിട്ടുള്ളതാണ്. 6 കോടി 77 ലക്ഷം രുപ കേന്ദ്ര – സംസ്ഥാന വിഹിതമായി ലഭിച്ചു. ആകെ14 കോടി രൂപ പദ്ധതിക്കായി ചിലവഴിച്ചിട്ടുണ്ട്.
വൈസ് ചെയര്‍പഴ്സണ്‍ സിനി ബിജു അധ്യക്ഷത വഹിച്ചു.
സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍പഴ്സണ്‍ നിസ അഷറഫ്, കൗണ്‍സിലര്‍മാരായ രാജശ്രീ രാജു, വി.എ. ജാഫര്‍ സാദിഖ്, നെജില ഷാജി, അമൽ ബാബു, ബിന്ദു ജയൻ, ജോയിസ് മേരി ആന്റണി,
ആശ അനിൽ, പി.വി. രാധാകൃഷ്ണന്, അസം ബീഗം എന്നിവര്‍ പ്രസംഗിച്ചു.


