താരസംഘടന അമ്മയിലെ തര്‍ക്കം തുടരുന്നതിന് ഇടയില്‍ ശ്വേതയ്ക്ക് എതിരെ പടയൊരുക്കവുമായി ഒരു വിഭാഗം. അമ്മ ‘പെണ്മക്കള്’വാട്സാപ്പ് ഗ്രൂപ്പില്‍ അഭിപ്രായ രൂപീകരണത്തിന് ശ്രമം. ശ്വേത തുടരണമോ തെരഞ്ഞെടുപ്പ് വേണമോ എന്ന ചര്‍ച്ചയുടെ സ്ക്രീന്‍ഷോട്ടുകളും ഓഡിയോ ക്ലിപ്പുകളും പുറത്തുവന്നു. സ്വാഭാവികമായുള്ള ചര്‍ച്ച മാത്രമാണ് ഗ്രൂപ്പില്‍ നടന്നതെന്ന് നടി പൊന്നമ്മ ബാബു പറഞ്ഞു.
താരസംഘടന അമ്മയിലെ ചേരിതര്ക്കം തുടരുകയാണ്. പ്രതിസന്ധി പരിഹരിക്കാന്‍ എത്തിയ കമ്മിറ്റിക്ക് കോടതി വിലക്കീര്പ്പെടുത്തിയതിനാല് ശ്വേതാ മേനോന്റെ ഭരണസമിതി തന്നെയാണ് അമ്മയെ നയിക്കുന്നത്. ഇതിനിടയിലാണ് ശ്വേതക്കെതിരെയുള്ള ഒരു വിഭാഗത്തിന്റെ പടയൊരുക്കം. സംഘടനയിലെ സ്ത്രീകള്‍ മാത്രമുള്ള പെണ്മക്കള് കൂട്ടായ്മയില്‍ ആണ് ശ്വേതക്കെതിരെയുള്ള കരുക്കള്‍ നീക്കുന്നത് . ശ്വേതയും നിലവിലെ ഭരണസമിതിയും തുടരണമോ, ഒരു തെരഞ്ഞെടുപ്പ് വേണമോ എന്നുള്ള അഭിപ്രായരൂപീകരണത്തിന്റെ ചാറ്റുകളും ഓഡിയോ ക്ലിപ്പുകളും ആണ് പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ നടന്നത് ശ്വേതാ മേനോന് സംഘടനയ്ക്ക് മുഴുവന്‍ ചീത്ത പേരുണ്ടാക്കിയെന്നും നടന്നത് സ്വാഭാവിക ചര്ച്ചചെയ്യുന്നും പൊന്നമ്മ ബാബു പറഞ്ഞു.


