ന്യൂഡല്‍ഹി: രാജ്യത്തെ പരീക്ഷ ക്രമക്കേടുകളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് രാജിവെച്ചതിന് പിന്നാലെ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്കെ. നമ്മള് ആ ലക്ഷ്യം കൈവരിച്ചുവെന്നും ധര്‍മേന്ദ്ര പ്രധാന് രാജിവെച്ചുവെന്നും അഭിജീത് ദീപ്കെ വിദ്യാർഥികളോട് പറഞ്ഞു.
ജന്തര്‍ മന്തറില്‍ തടിച്ചുകൂടിയ വിദ്യാര്‍ഥികള്‍ വലിയ ആവേശത്തോടെയാണ് ദീപ്കെയുടെ വാക്കുകള്‍ ഏറ്റെടുത്തത്.
‘ജനാധിപത്യത്തില്‍ ആരും ഭയപ്പെടരുത്. നിങ്ങള്‍ ഭയപ്പെടുന്നില്ലെങ്കിൽ, ഈ സര്‍ക്കാരിന് മുന്നില്‍ തല കുനിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് ആരുടെ രാജി വേണമെങ്കിലും സാധ്യമാക്കാമെന്നും അഭിജീത് ദീപ്കെ പറഞ്ഞു.നീറ്റ് പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ ജീവനൊടുക്കിയ കുട്ടികളുടെ പേര് സമരവേദിയിൽ വായിച്ചുകൊണ്ടായിരുന്നു ദീപ്കെയുടെ പ്രതികരണം. മരണപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് നീതി ലഭിച്ചുവെന്നും ദീപ്കെ പറഞ്ഞു.


