മൂവാറ്റുപുഴ മേള ഫൈന്‍ ആര്‍ട്ട്സ് സൊസൈറ്റിയുടെ 2026-28 വര്‍ഷത്തെ പതിനേഴംഗ ഭരണസമിതിയെ എതിരില്ലാതെ തെരഞ്ഞെടുത്തു. ഭാരവാഹികളായി സുര്‍ജിത് എസ്തോസ് (പ്രസിഡന്റ്), പി. എ. സമീര്‍ (വൈസ് പ്രസിഡന്റ്), പ്രീജിത് ഒ. കുമാര്‍ (സെക്രട്ടറി), രഞ്ജിത് പി. (ജോയിന്റ് സെക്രട്ടറി), പി. എം. ഏലിയാസ് (ട്രഷറാര്‍) എന്നിവരേയും വോയ്സ് ഓഫ് മേളയുടെ ചീഫ് എഡിറ്ററായി ജോര്‍ജ്ജ് തോട്ടത്തിനെയും തെരഞ്ഞെടുത്തു. മോഹന്‍ദാസ് സൂര്യനാരായണന്., അജ്മല്‍ ചക്കുങ്ങല്‍., വി. എ. കുഞ്ഞുമൈതീന്‍, ജേക്കബ് പി. ജോസ്, അഡ്വ. കെ. എച്ച്. ഇബ്രാഹിം കരിം, അഡ്വ. അജിത് എം. എസ്., വിജയകുമാര്‍ കെ. ബി., ഷനീര്‍ സി. അലിയാര്, അബ്ദുള്‍ അസീസ് എം. കെ [വേറിട്ട ശബ്ദം], പി. ആര്. രാജു, മൃദുല്‍ ജോര്‍ജ്ജ് എന്നിവരാണ് കമ്മിറ്റിയംഗങ്ങള്‍.

