മൂവാറ്റുപുഴ: ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് മരിച്ചു. മൂവാറ്റുപുഴയിലെ ഡെന്റ് കെയര്‍ ഡെന്റല്‍ ലാബ് ജീവനക്കാരന്തലയോലപ്പറമ്പ് വടയാര്‍ മാലിത്തറയില്‍ സുമിത് എം ഡേവിഡ് (ലിജോഷ് – 41 ) ആണ് മരിച്ചത്. ഡേവിഡ് (ജോയ്), ലീലാമ്മ ദമ്പതികളുടെ മകനാണ്. പിറവം – മൂവാറ്റുപുഴ റോഡില്‍ നോര്‍ത്തു മാറാടി മഞ്ചരിക്കപ്പടി പള്ളിക്ക് സമീപം വളവില്‍ ശനി പകല്‍ പന്ത്രണ്ടോടെയാണ് അപകടം. വീട്ടില്‍നിന്ന് ജോലിക്കായി മൂവാറ്റുപുഴയിലേക്ക് പോകുമ്പോള്‍ എതിരെ എത്തിയ സിമന്റ് ലോറിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. പൊലീസ്, അഗ്നി രക്ഷാസേന സ്ഥലത്തെത്തി മേല്‍നടപടികളെടുത്തു. മൃതദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. സംസ്കാരം ഞായര്‍ വൈകിട്ട് നാലിന് ടിപിഎം മധുരവേലി സെമിത്തേരിയില്‍. ഭാര്യ: തിരുവനന്തപുരം നെടുമങ്ങാട് വാണ്ടയില്കുന്നും മുകള്‍ കുടുംബാംഗം നിസി. മക്കള്‍: ജെയിന്, ജുവാന, ജുവല്ന (വിദ്യാര്‍ഥികള്‍).

