മൂവാറ്റുപുഴ: ഉചിതമായ കരങ്ങളില്‍ അവാര്‍ഡുകള്‍ എത്തിചേരുമ്പോള്‍ മാത്രമാണ് അവാര്‍ഡ് മഹത്തരമാകുന്നതെന്ന് സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. എബനേസര്‍ ഫൗണ്ടേഷന് എന്‍ഡോമെന്റ് കെ.എഫ്.ബി അന്ധ വനിത തൊഴില്‍ പരിശീലന ഉല്പാദന കേന്ദ്രം പ്രതിനിധികള്‍ക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം. മൂവാറ്റുപുഴ കബനി പാലസില്‍ ചേര്‍ന്ന പ്രൗഡഗഭീര സദസില്‍ അജു ഫൗണ്ടേഷന് ചെയര്മാന് പ്രൊഫ. എം.കെ.സാനുമാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന വിദ്യാഭ്യാസ ഉപദേശക സമിതി ചെയര്മാന് ഡോ. ജെ.പ്രസാദ് , കണ്‍സ്യൂമര്‍ ഫെഡ് വൈസ് ചെയര്മാന് അഡ്വ. പി.എം.ഇസ്മായില്‍, എ.പി.വര്‍ക്കി മിഷന് ഫോസ്പിറ്റല്‍ ചെയര്മാന് പി.ആര്. മുരളീധരന്, സി.പി.എം. ഏരിയസെക്രട്ടറി അഡ്വ. അനീഷ് എം.മാത്യു എന്നിവര്‍ സംസാരിച്ചു. അജു ഫൗണ്ടേഷന് ഡയറക്ടര്‍ ഗോപി കോട്ടമുറിക്കല്‍ അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തി.
ഫൗണ്ടഷന് ഡയറക്ടര്‍മാരായ കെ.എം.ദിലീപ്,പി.ബി.രഞ്ചന്‍, അഡ്വ. ടി.എം.റഷീദ്, കമാന്‍ഡര്‍ സി.കെ.ഷാജി, ടി.വി.അനിത, അമല്‍ പി. വിനോദ് ,സി.കെ.ഉണ്ണി, അജേഷ് കോട്ടമുറിക്കല്‍, ആരോമല്‍ തമ്പി, സാജുതുരുത്തില്‍, അരുണ്‍ ഡേവിഡ്, എന്നവര്‍ ചടങ്ങിന് നേതൃത്വം നല്കി. കുമാരനാശാന് പബ്ലിക് ലൈബ്രറി സെക്രട്ടറി രജീഷ് ഗോപിനാഥ് നന്ദി പറഞ്ഞു.