മോഡലിന്റെ മറവില്‍ യുവതികളെ വിദേശത്തേക്ക് കടത്തി ലൈംഗിക ചൂഷണം നടത്തിയ കേസില്‍ മുഖ്യപ്രതി സിന്ധുവിന്റെ വാട്സാപ്പ് സ്ക്രീന്‍ ഷോട്ട് ട്വന്റിഫോറിന്. പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ആവശ്യക്കാര്‍ക്ക് അയച്ച് കൊടുത്ത് , ശരീരത്തിന് വിലയിടുന്നതിന്റെ തെളിവാണ് ട്വന്റിഫോര്‍ ഇപ്പോള്‍ പുറത്തുവിടുന്നത്. സാമൂഹ്യ മാധ്യമത്തിലൂടെ ചിലര്‍ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും കടുത്ത മാനസിക സമ്മര്‍ദത്തിലൂടെയാണ് കടന്നുപോകുന്നതെന്നും പരാതിക്കാരി പറഞ്ഞു.
സിന്ധു പെണ്‍കുട്ടികളുടെ ചിത്രം അയച്ചുകൊടുക്കുകയും രൂപയുടെ കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്യുന്ന സ്ക്രീന്‍ ഷോട്ടാണ് പുറത്തെത്തിയിരിക്കുന്നത്. സിന്ധു ഇത്തരത്തിലാണ് ഇടപാടുകാരുമായി ബന്ധപ്പെടുന്നതെന്ന് ചാറ്റുകള്‍ തെളിയിക്കുന്നുമുണ്ട്. സ്ക്രീന്‍ ഷോട്ട് ഉള്‍പ്പെടെ പരാതിക്കാരി പൊലീസിന് നല്‍കിയെന്നാണ് വിവരം. അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും അതില്‍ പൂര്‍ണതൃപ്തിയുണ്ടെന്നും പരാതിക്കാരി പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ തനിക്കെതിരെ നടക്കുന്ന പ്രചാരണത്തില്‍ ആശങ്കയുണ്ടെന്നും പരാതിക്കാരി പറഞ്ഞു.


