മൂവാറ്റുപുഴ: ഇലാഹിയ ട്രസ്റ്റ് ജനറൽ സെക്രട്ടറിയും നഗരത്തിലെ വ്യാപാര വിദ്യാഭ്യാസ സാസ്ക്കാരിക രംഗത്തെ നിറസാന്നിദ്ധ്യമായിരുന്ന
പടിഞ്ഞാറേച്ചാലിൽ പി. എം. അസീസ് (72) നിര്യാതനായി.. മൂവാറ്റുപുഴ മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി, മൂവാറ്റുപുഴ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ർ ബോർഡ് അംഗം, മേള മാനേജിംഗ് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.
ഭാര്യ: ഷാദിയ ബീഗം. മക്കൾ: നസ്നി, നജിയ. മരുമക്കൾ: ഫിറോസ് (ജിദ്ദ), സാജിത് (യു. എസ്. എ.). മുനിസിപ്പൽ കൗൺസിലറായിരുന്ന പി. എ. സലിം ഏക സഹോദരനാണ്.
ഖബറടക്കം ഇന്ന് ( വ്യാഴാഴ്ച) വൈകിട്ട് 4:30 ന് സെൻട്രൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.


