മൂവാറ്റുപുഴ: മാത്യു കുഴലനാടൻ ലീഗ് വിരുദ്ധ പരാമർശം നടത്തി എന്ന് ആരോപിച്ച് യൂത്ത് ലീഗ് പ്രവർത്തകർ മാത്യു കുഴലനാടൻ്റെ കോലം കത്തിച്ചു. ആയവന, പായിപ്ര പഞ്ചായത്തുകളിലാണ് കോലം കത്തിക്കൽ നടന്നത്. വിവിധ ഇടങ്ങളിലായി സ്ഥാപിച്ചിരുന്ന ബോർഡുകളിൽ നിന്ന് മാത്യുവിന്റെ ചിത്രങ്ങൾ വെട്ടിമാറ്റിയും യൂത്ത് ലീഗ് പ്രതിഷേധം പരസ്യമാക്കി. ബോർഡുകളിൽ ഉണ്ടായിരുന്ന വിഡി സതീഷന്റെയും രമേശ് ചെന്നിത്തലയുടെയും പോസ്റ്ററുകൾ നിലനിർത്തിയാണ് മാത്യുവിന്റെ മാത്രം ചിത്രങ്ങൾ മുറിച്ച് മാറ്റിയത്. സംഭവം സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതോടെ നേതൃത്വം ഇടപെട്ടു. തുടർന്ന് പ്രവർത്തകരെ ശാന്തരാക്കാൻ യൂത്ത് ലീഗ് നേതൃത്വം വിളിച്ചു ചേർത്ത യോഗത്തിലും പ്രതിഷേധം ഉയർന്നു

