തിരുവനന്തപുരം: മടിയും പൊടിയും പിടിച്ച പതിമൂന്നാം നമ്പര്‍ കാര്‍ ചോദിച്ചുവാങ്ങി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി. തനിക്ക് ലഭിച്ച് ഒമ്പതാം നമ്പര്‍ കാര്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും നല്കി. ഒമ്പതാം നമ്പര്‍ നമുക്ക് വേണ്ടെന്ന് പ്രവര്‍ത്തകര്‍ കെ എം ഷാജിയോട് പറയുന്നതിന്റെ വീഡിയോ വൈറലായിരുന്നു. പിന്നാലെയാണ് കെ എം ഷാജി പതിമൂന്നാം നമ്പര്‍ കാര്‍ ചോദിച്ചു വാങ്ങിയത്. അതേസമയം ഒമ്പതാം നമ്പര്‍ കാര്‍ രമേശ് ചെന്നിത്തല ആവശ്യപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ സര്‍ക്കാരില്‍ കൃഷിമന്ത്രിയായിരുന്ന പി പ്രസാദാണ് പതിമൂന്നാം നമ്പര്‍ കാര്‍ ഉപയോഗിച്ചത്. ഒന്നാം പിണറായി സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന ഡോ ടി എം തോമസ് ഐസക്കും ഈ നമ്പര്‍ കാര്‍ ഉപയോഗിച്ചിരുന്നു. 2011-ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പതിമൂന്നാം നമ്പര്‍ കാര്‍ ഉണ്ടായിരുന്നില്ല.

