ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ക്യാരി ബാഗിനെതിരെ യുദ്ധം ചെയ്യുകയാണ് ഈസ്റ്റ് മാറാടി സര്‍ക്കാര്‍ വി.എച്ച്.എസ് സ്കൂളിലെ വിവിധ ക്ലബ്ബുകളുടെയും നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റിലെയും ഭൂമിത്രസേന ക്ലബിലെയും വിദ്യാര്തികള് ഉപയോഗ ശേഷം പുറന്തള്ളുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ പരിസ്ഥിതിക ആരോഗ്യപ്രശ്നമായി വളര്‍ന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് വസ്തുക്കളുടെ നിര്‍മ്മാണവും വില്പനയും സൂക്ഷിക്കലും നിരോധിച്ചത്. പരിസ്ഥിതി സംരക്ഷണ നിയമം 1986 പ്രകാരം നിയമം ലംഘിക്കുന്ന വര്‍ക്കെതിരെ പതിനായിരം രൂപ പിഴ ചുമത്താന്‍ വ്യവസ്ഥ നിലനില്‍ക്കുന്നുണ്ടെങ്കിലും ഇതൊന്നും പാലിക്കുന്നില്ല.
ഈ സാഹചര്യത്തിലാണ് 2021 ലെ സംസ്ഥാന ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ഇന്നൊവേഷന് അവാര്‍ഡ് ലഭിച്ച സജു രവീന്ദ്രന് കണ്ടുപിടിച്ച ഈസി പേപ്പര്‍ മേക്കറിന്റെ സഹായത്തോടെ പേപ്പര്‍ ക്യാരി ബാഗ് നിര്‍മ്മാണത്തില്‍ പരിശീലനം നേടിയത്. ഈ ലഘു യന്ത്രത്തിന്റെ സഹായത്തോടെ ന്യൂസ് പേപ്പര്‍ ഉള്‍പ്പെടെയുള്ള ഏത് പേപ്പറിലും പത്ത് കിലോഗ്രാം വരെ ഭാരം താങ്ങുവാന്‍ കഴിയുന്ന പേപ്പര്‍ ക്യാരി ബാഗുകള്‍ നിര്‍മ്മിക്കാം. ഇതിനായി രണ്ട് ഷീറ്റ് ന്യൂസ്പേപ്പര്‍ മൂന്ന് മീറ്റര്‍ ജ്യൂട്ട് നാര് മൈദാ മാവില്‍ തയ്യാറാക്കിയ പശ എന്നിവ മതി. ഇത്തരത്തില്‍ ഒരു ക്യാരി ബാഗനിര്മ്മിക്കുവാന് ഒരു രൂപയ്ക്ക് താഴെ മാത്രം ചിലവ് വരുകയുള്ളൂ. രണ്ട് മിനിറ്റില്‍ ഒരു ബാഗ് തയ്യാറാക്കാനും കഴിയും. ഈ ഉപകരണത്തിന് ആയിരത്തി അഞ്ചൂറ് രൂപയ്ക് താഴെ വിലയുള്ളു.
ഒറ്റത്തവണ ഉപയോഗിക്കുന്ന ഇത്തരം പ്ലാസ്റ്റിക്കിനെതിരെയുള്ള സ്കൂളിന്റെയും വിദ്യാര്‍ത്ഥികളുടെയും യുദ്ധം കൂടിയാണിതെന്ന് അധ്യാപകനായ സമീര്‍ സിദ്ദീഖി പറഞ്ഞു. പരിസ്ഥിതി സൗഹൃദമാണ് ഈ പ്രവൃത്തിയുടെ കാതല്‍ എന്ന് പ്രിന്‍സിപ്പാള്‍ റനിതാ ഗോവിന്ദും പറഞ്ഞു. അധികം മുതല്‍ മുടക്കില്ലാതെ ചെയ്യുന്നതിനാല്‍ വീട്ടിലെ വിരസത മാറ്റുവാന്‍ വീട്ടമ്മമാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരു സ്വയം തൊഴിലായി സ്വീകരിക്കാവുന്നതാണ്. വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ മാറാടി ഗ്രാമ പഞ്ചായത്തിലും എറണാകുളം ജില്ലയിലെ എല്ലാ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും ഒരു ദിവസത്തെ സൗജന്യ പരിശീലനം നല്കി ഇവരിലൂടെ ഒരു ലക്ഷം പേപ്പര്‍ ക്യാരി ബാഗ് നിര്‍മ്മിച്ച് പൊതുജനങ്ങളിലെത്തിക്കാനാണ് ഈസ്റ്റ് മാറാടി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ലക്ഷ്യമിടുന്നത്.


