കാക്കനാട്: വേള്‍ഡ് മലയാളീസ് കൗണ്‍സില്‍ ഗ്ലോബല്‍ വുമണ്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സംസാരശേഷിയില്ലാത്തവരുടെ ഫോറം അംഗങ്ങള്‍ക്കായി സൗജന്യ സ്തനാര്‍ബുദ പരിശോധന ക്യാമ്പ് നടത്തി. ഇന്ദിരാഗാന്ധി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടിമ്പിള്‍ മാഗി ഉദ്ഘാടനം ചെയ്തു. പ്രൊവിന്‍സ് പ്രസിഡന്റ് വത്സ റെയിന്‍ ഹാര്‍ട്ട് അധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ വുമണ്‍സ് ഫോറം ചെയര്‍പേഴ്സണ്‍ സലീന മോഹന്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. സിറിള്‍ ജോര്‍ജ്, ലാലി ജോഫിന്‍, വത്സ റെയിന്ഹര്ട്ട്, ലിനി ജോസ് എന്നിവര്‍ സംസാരിച്ചു. സംസാരശേഷിയില്ലാത്ത സ്ത്രീകള്‍ക്ക് പ്രത്യേകമായി ബോധവത്കരണ ക്ലാസുകളും പരിശോധനയും ക്യാമ്പിന്റെ ഭാഗമായി നല്കി.

