പരിസ്ഥിതി ദിനത്തോടെ വീട്ടുര്‍ എബനേസര്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ ആരംഭം കുറിച്ച പുഴയോര സംരക്ഷണയജ്ഞം പരിപാടികള്‍ക്ക് തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുമെന്ന് സ്കൂള്‍ മാനേജര്‍ കമാന്‍ഡര്‍ സി.കെ.ഷാജി പറഞ്ഞു. പുഴയോര സംരക്ഷണയജ്ഞത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് മാനേജരുടെ പ്രഖ്യാപനം.
സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ മൂവാറ്റുപുഴയോരം വൃത്തിയാക്കി. സ്കുളിലെ വിവിധ സന്നദ്ധ സംഘടനകളായ എന്‍.സി.സി, എസ്.പി.സി, സ്കൗട്ട് ആന്റ് ഗൈഡ്സ്, ജൂനിയര്‍ റെഡ് ക്രോസ്, എന്‍.എസ്.എസ്, സീഡ് ക്ലബ്ബ് ഇവയുടെ നേതൃത്വത്തിലായിരുന്നു പരിപാടി .വെള്ളൂര്‍കുന്നം സിഗ്നല്‍ ജംഗ്ഷനില്‍ നിന്നും പരേഡോടെ പരിപാടികള്‍ ആരംഭിച്ചു. ഇരുകൈ ദൂരത്ത് സംരക്ഷിയ്ക്കും ഞാനെന്‍ പുഴയോരം ‘എന്ന മുദ്രാ ഗീതത്തോടെ കുട്ടികള്‍ മാര്‍ച്ച് ചെയ്തു .
മൂവാറ്റുപുഴ വെള്ളൂര്‍ കുന്നം കടവില്‍ നടന്ന ചടങ്ങ് മുനിസിപ്പല്‍ ചെയര്മാന് പി.പിഎല്‍ദോസ് ഉദ്ഘാടനം ചെയ്തു. ‘മൂവാറ്റുപുഴ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ എബനേസര്‍ സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ സജീവ പങ്കാളിത്തം ചെയര്മാന് ആവശ്യപ്പെട്ടു’. വാര്‍ഡ് കൗണ്‍സിലര്‍ ബിന്ദു സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.
സ്കൂള്‍ മാനേജര്‍ കമാന്‍ഡര്‍ സി കെ ഷാജി സ്വാഗതം ആശംസിച്ചു. പി ടി എ പ്രസിഡന്റ് പ്രമോദ് ഘോഷ് ആശംസകള്‍ അര്‍പ്പിച്ചു. പ്രിന്‍സിപ്പല്‍ ബിജുകുമാര്‍ നന്ദി പ്രകാശിപ്പിച്ചു.എന്‍.സി.സി കേഡറ്റ് പൂജ.സി പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി. വിവിധ സന്നദ്ധ സംഘടനകളുടെ ചുമതല വഹിക്കുന്ന അധ്യാപകരായ ഡൈജി പി ചാക്കോ, ബിനു വര്‍ഗീസ്, വിനു പോള്‍, ബിജി കെ കുര്യാക്കോസ് ,ജയലക്ഷ്മി എ വി ,എബി അഗസ്റ്റിന്, സജിത പി.എസ് എന്നിവരുടെ നേതൃത്വത്തില്‍ കുട്ടികള്‍ പുഴയോരത്ത് ഇല്ലിതൈകള്‍ നട്ടു.