കാക്കനാട് : പുതിയ അധ്യാന വർഷം തുടങ്ങുന്നതിന് മുന്നോടിയായി സ്കൂളുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ 35,000 രൂപ വീതം അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെജി രാധാകൃഷ്ണൻ അറിയിച്ചു. ജില്ലാ പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്. ജില്ലാ പഞ്ചായത്ത് വിളിച്ചുചേർത്ത പ്രധാന അധ്യാപകരുടെ യോഗത്തിലാണ് തീരുമാനം.
സ്കൂളുകളുടെ പരിസരം വൃത്തിയാക്കി മെയിൻ്റനൻസുകൾ പൂർത്തിയാക്കണം. സ്കൂൾ തുറക്കുന്നതിനു മുൻപായി അധ്യാപകരുടെ ആവശ്യമായ താൽക്കാലിക ഒഴിവുകൾ നികത്തുവാൻ നടപടി സ്വീകരിക്കണമെന്നും പ്രധാന അധ്യാപകർക്ക് യോഗം നിർദ്ദേശം നൽകി
വൈസ് പ്രസിഡണ്ട് സിൻ്റ ജേക്കബ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻറ് കെജി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ മാരായ ശ്രീദേവി മധു, പി എ മുക്താർ അംഗങ്ങളായ ഡോ. ജിന്റോ ജോൺ, ജൂബിള്‍ ജോർജ്, ബിനിഷാജി, എം എ. നിത്യ മോൾ, ബിന്ദു ജോർജ്, സെക്രട്ടറി കെ.സിദ്ധീഖ്, പൊതു വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ തുടങ്ങിയവർ സംസാരിച്ചു.


