മൂവാറ്റുപുഴ: യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. മാത്യു കുഴല്നാടന് ഗ്രാമപ്രദേശങ്ങളിലൂടെയുള്ള തന്റെ തെരഞ്ഞെടുപ്പ് പ്രചരണം തുടരുന്നു. ഇന്നലെ രാവിലെ നഗരത്തിലെ പിഒ ജംഗ്ഷനിലുള്ള രണ്ട് ജിംനേഷ്യങ്ങളില്‍ സന്ദര്‍ശിച്ച് കൊണ്ടായിരുന്നു മാത്യു കുഴല്‍ നാടന്റെ പ്രചരണത്തിന് തുടക്കമായത്. തുടര്‍ന്ന് ആരക്കുഴ റോഡിലെ റസ്റ്റോറന്റില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം പ്രഭാത ഭക്ഷണം കഴിച്ചു.
തുടര്‍ന്ന് പാലക്കുഴ പഞ്ചായത്തില്‍ എത്തി. വടക്കന്‍ പാലക്കുഴയിലെ കടകളിലും പൊതു സ്ഥാപനങ്ങളിലും വോട്ട് തേടി. ആരാധനാലയങ്ങള്‍ സന്ദര്‍ശിച്ച ശേഷം രോഗബാധിതരായി വിശ്രമിക്കുകയായിരുന്ന പ്രവര്‍ത്തകരെയും കണ്ടു. ആവോലി പഞ്ചായത്തിലായിരുന്നു തുടര്‍ന്ന് സന്ദര്‍ശനം. നിര്‍മ്മല കോളേജില്‍ സ്ഥാനാര്‍ത്ഥിയെ കാത്തിരുന്നത് നൂറു കണക്കിന് വിദ്യാര്‍ത്ഥികളും അധ്യാപകരും. സ്ഥാനാര്‍ത്ഥിക്കൊപ്പം സെല്‍ഫിയെടുക്കാനുളള തിക്കും തിരക്കുമായിരുന്നു ഓരോ ക്ലാസ് മുറികളിലും കണ്ടത്. അവര്‍ക്കൊപ്പം സെല്‍ഫിയെടുത്തും അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും വോട്ടുറപ്പിച്ചുമായിരുന്നു കുഴല്‍ നാടന്റെ സഞ്ചാരം.

തുടര്‍ന്ന് നിര്‍മ്മല ഫാര്‍മസി കോളേജിലുമെത്തി അധ്യാപകരെയും ജീവനക്കാരെയും വിദ്യാര്‍ത്ഥികളെയും കണ്ട് വോട്ട് അഭ്യാര്‍ത്ഥിച്ചു. ആനിക്കാട് സ്കൂള്‍, മഠങ്ങള്‍ വിവിധ വ്യാപാര സ്ഥാപനങ്ങള്‍, കടകള്‍ എന്നിവിടങ്ങളിലെത്തി വോട്ടഭ്യര്‍ത്ഥിച്ച ശേഷം ചില മരണ വീടുകളിലും സന്ദര്‍ശിച്ചു. വാളകം, പായിപ്ര പഞ്ചായത്തുകളിലെ വിവിധ സ്ഥാപനങ്ങളിലും കടകളിലും മാത്യു കുഴല്‍ നാടന്‍ സന്ദര്‍ശനം നടത്തി.


