മൂവാറ്റുപുഴ: പശ്ചിമ ബംഗാൾ പവർ കോർപ്പറേഷൻ ചെയർമാൻ പി.ബി. സലീം ഐ.എ.എസ്, ജി.എസ്.ടി കേരള കമ്മീഷണർ പി.ബി. നൂഹ് ഐ.എ.എസ് എന്നിവരുടെ മാതാവ് പേഴക്കാപ്പിള്ളി പുള്ളിച്ചാലിൽ പരേതനായ ബാവയുടെ ഭാര്യ മീരാവുമ്മ (80)യുടെ സംസ്കാരം പേഴക്കാപ്പിള്ളി സെൻട്രൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടത്തി. കുന്നുമ്മേൽകുടി കുടുംബാംഗമാണ്. മക്കൾ: ഖദീജ, മുഹമ്മദ് (ബിസിനസ്), അലി (എക്സിക്യൂട്ടീവ് എൻജിനീയർ, കെ.എസ്.ഇ.ബി ലോവർ പെരിയാർ), നൂർജഹാൻ, അഷ്റഫ് (എൻജിനീയർ, ദുബൈ), അസീസ് (ബിസിനസ്).
മരുമക്കൾ: നാസർ, സഫീദ, ഡോ. സച്ചു (അർച്ചന ഹോസ്പിറ്റൽ, വണ്ണപ്പുറം), ഫാത്തിമ (തലശ്ശേരി), ബദർ (വണ്ണപ്പുറം, ബിസിനസ്), ഷിഫ (എൻജിനീയർ, ദുബൈ), ഡോ. ഫാത്തിമ (തിരൂർ), ഫാത്തിമ യൂസഫ് (മൂവാറ്റുപുഴ). അന്ത്യകർമ്മങ്ങളിൽ മത- സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പേർ പങ്കെടുത്തു.