തൃശൂർ: മൂവാറ്റുപുഴ: തൃശൂരിൽ ആറുവയസ്സുകാരിയായ കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതികളായ രണ്ട് യുവാക്കൾക്ക് 58 വർഷം കഠിനതടവും 3,75,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തൃശൂർ ഒല്ലൂക്കര സ്വദേശി കെ. സമൽ, തൊടുപുഴ സ്വദേശി സൂര്യദേവ് എന്നിവർക്കാണ് മൂവാറ്റുപുഴ പോക്സോ സ്പെഷ്യൽ കോടതി ശിക്ഷ വിധിച്ചത്.പ്രതികളിൽ നിന്ന് പിഴത്തുക ഈടാക്കുകയാണെങ്കിൽ അതിൽ നിന്നും രണ്ടുലക്ഷം രൂപ ഇരയായ കുട്ടിക്ക് നഷ്ടപരിഹാരമായി നൽകണമെന്നും വിധിയിൽ പറയുന്നു.
2019 ഡിസംബർ 16നായിരുന്നു കേസിനാസ്പദമായ സംഭവം. സംഭവസമയത്ത് ബന്ധുവീട്ടിൽ താമസിക്കുകയായിരുന്ന പ്രതികൾ, സമീപവാസിയായ ആറുവയസ്സുകാരിയെ ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. മൂവാറ്റുപുഴ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.


