മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ ആദ്യഹൈടക് സ്കൂളായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പേഴയ്ക്കാപ്പിള്ളി ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി സ്കൂളിന്റെ കോവിഡ് 19നെ തുടര്‍ന്ന് മുടങ്ങിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. മൂന്ന് നിലകളിലായി നിര്‍മിക്കുന്ന മന്ദിരത്തിന്റെ മൂന്നാം നിലയുടെ കോണ്‍ഗ്രീറ്റാണ് ഇന്നലെ പൂര്‍ത്തിയായത്. പുതിയ മന്ദിരത്തില്‍ ഈ ആധ്യായന വര്‍ഷം ക്ലാസ്സുകള്‍ ആരംഭിക്കുന്നതിനുള്ള ഒരുക്കത്തിലായിരുന്നു.എന്നാല്‍ കോവിഡ് 19നെ തുടര്‍ന്നുണ്ടായ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ തടസമാകുകയായിരുന്നു. ഒന്നാം നിലയില്‍ ക്ലാസ്സ് റൂമുകളുടെ ഇലക്ട്രിക്, പ്ലംബ്ബിംഗ് വര്‍ക്കുകള്‍ അടക്കം പൂര്‍ത്തിയായി വരികയാണ് ഈ അധ്യായന വര്‍ഷം ഒന്നാം നിലയില്‍ ക്ലാസ്സുകള്‍ ആരംഭിക്കാനുള്ള നീക്കത്തിലാണ്. ഹൈടെക് സ്കൂളായി പ്രഖ്യാപിച്ച പേഴയക്കാപ്പിള്ളി ഗവ.ഹയര്‍സെക്കണ്ടറി സ്കൂളിന് 6.95-കോടി രൂപയുടെ പദ്ധതിയ്ക്കാണ് കിഫ്ബി അംഗീകാരം ലഭിച്ചത്. അഞ്ച് കോടി രൂപ സംസ്ഥാനസര്‍ക്കാരും 1.95-കോടിരൂപ എം.എല്‍.എ മണ്ഡലത്തില്‍ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വിദ്യാ ദീപ്തി പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ നാഷ്ണലേസ്റ്റ് ബാങ്കുകള്‍, സഹകരണ സംഘങ്ങള്‍, വിവിധ സംഘടനകള്‍, വിക്തികള്‍ എന്നിവരില്‍ നിന്നും സ്വരൂപിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
വാപ്കോസിനാണ് നിര്‍മ്മാണ ചുമതല. സംസ്ഥന സര്‍ക്കാര്‍ ഓരു നിയോജക മണ്ഡലത്തില്‍ ഒരു സ്കൂളിനെ ഹൈടെക് സ്കൂളാക്കാന്‍ തീരുമാനിച്ചത്. മൂവാറ്റുപുഴ നിയോജകമണ്ഡലത്തില്‍ പേഴയ്ക്കാപ്പിള്ളി സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്കൂളിനെയാണ് മികവിന്റെ കേന്ദ്രമാക്കാന്‍ തെരഞ്ഞെടുത്തത്. സ്കൂള്‍ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി നിലവിലെ കാലപ്പഴക്കം ചെന്ന രണ്ട് കെട്ടിടങ്ങള്‍ പൂര്‍ണ്ണമായും, ഒരു കെട്ടിടം ഭാഗീകമായും പൊളിച്ച് നീക്കി. സ്കൂളിലെ ഓരോ കെട്ടിടങ്ങളും തമ്മില്‍ ബന്ധിപ്പിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഇതിനായി നൂതന സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തും. ഓരോ നിലകളിലും അതാത് ഫ്ളോറുകളില്‍ പ്രത്യേകം ഉപയോഗിക്കാന്‍ പറ്റുന്ന രീതിയില്‍ ശുചി ശൗച്യാലയങ്ങള്‍ തയ്യാറാക്കും. ക്ലാസ് മുറികളെല്ലാം സ്മാര്‍ട്ട് ക്ലാസ് റൂമാക്കി മാറ്റും. സ്വകാര്യ മാനേജ്മെന്റ് സ്കൂളിനോട് കടപിടിക്കുന്ന രീതിയിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് സ്കൂളില്‍ നടക്കുന്നത്. സ്കൂളില്‍ ടീച്ചേഴ് സ്സ്റ്റുഡന്റ് മാറ്റുന്നതിനാണ് സംസ്ഥാനത്തെ തെരഞ്ഞെടുക്കപെട്ട സര്‍ക്കാര്‍ സകൂളുകളെ ഹൈടെക് സ്കൂളുകളാക്കി മാറ്റുന്നത്.
മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ അതിപുരാതന സ്കൂളുകളിലൊന്നാണ് പേഴയ്ക്കാപ്പിള്ളി സര്‍ക്കാര്‍ സ്കൂള്‍. 1951ല്‍ എല്‍പി സ്കൂളായിട്ടാണ് പേഴയ്ക്കാപ്പിള്ളി സര്‍ക്കാര്‍ സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത്. 1970-ല്‍ യുപി സ്കൂളായും 1980-ല്‍ ഹൈസ്കൂളായും 2004-ല്‍ ഹയര്‍സെക്കണ്ടറി സ്കൂളായും ഉയര്‍ത്തി.സ്കൂളില്‍ പഠിച്ച് ഉന്നത നിലയിലെത്തിയ രാഷ്ട്രീയ-സാമുഹിക-സാംസ്കാരിക രംഗത്ത് തിളങ്ങുന്നവര്‍ ഏറെ. അംങ്കണവാടി, പ്രീപ്രൈമറി സ്കൂള്‍, അടക്കം ഹയര്‍സെക്കണ്ടറി വരെയുള്ള സ്കൂളില്‍ 800-ഓളം വിദ്യാര്‍ത്ഥികളും 60-ഓളം അധ്യാപകരും അഞ്ച് ഇതര ജീവനക്കാരും സ്കൂളിലുണ്ട്. മൂന്ന് ഏക്കറോളം സ്ഥലം സ്വന്തമായിട്ടുള്ള സ്കൂളില്‍ നിലവില്‍ പുതിയതും പഴയതുമായി ആറ് കെട്ടിടങ്ങള്‍ സ്കൂളിന് സ്വന്തമായിട്ടുണ്ട്. പായിപ്ര പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്കൂളാണിത്.സ്കൂളിന്റെ മൂന്നാം നിലയുടെ കോണ്‍ഗ്രീറ്റ് ജോലികള്‍ എല്‍ദോ എബ്രഹാം എം.എല്‍.എയുടെ നേതൃത്വത്തില്‍ വിലയിരുത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍, പി.ടി.എ വൈസ് പ്രസിഡന്റ് ഫൈസല്‍ മുണ്ടങ്ങാമറ്റം എന്നിവരും സമ്പന്ധിച്ചു.


