മുവാറ്റുപുഴ :മൂവാറ്റുപുഴ ഉപജില്ല സ്കൂള്‍ കായികമേളയില്‍ 274 പോയിന്റ് നേടി വീട്ടൂര്‍ എബനേസര്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ ചാമ്പ്യന്മാരായി. കഴിഞ്ഞ രണ്ടു വര്‍ഷവും വിജയികളായ എബനേസറിന്റെ ഹാട്രിക് വിജയം കൂടിയാണിത്. ഗെയിംസ് മത്സരങ്ങളിലും 59 പോയിന്റ് നേടി എബനേസര്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി.199 പോയിന്റ് നേടിയ സെന്റ്. അഗസ്റ്റിന്‍സ് സ്കൂള്‍, 124 പോയിന്റ് നേടി തര്‍ബിയത്ത് സ്കൂളും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.
സമാപന സമ്മേളനം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംങ് കമ്മറ്റി ചെയര്മാന് ജോസ് കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്മാന് അബ്ദുള്‍ സലാം അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ നിസ അഷറഫ്, വാര്‍ഡ് കൗണ്‍സിലര്‍മാരായ ജിനു ആന്റണി, നെജില ഷാജി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ജയശ്രീ , റവന്യൂ ജില്ലാ സ്പോര്‍ട്ട്സ് സെക്രട്ടറി എല്‍ദോ കുര്യാക്കോസ്, ഉപജില്ല സ്പോര്‍ട്സ് സെക്രട്ടറി കെ. പി. അസീസ് ,എച്ച്. എം. ഫോറം കണ്‍വീനര്‍ എം. കെ. മുഹമ്മദ്, മോഡല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ശര്‍മ്മിള കെ.വി., പ്രധാനാധ്യാപിക ഷമീനാ ബീഗം, എബനേസര്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ബിജുകുമാര്‍, പ്രധാനാധ്യാപിക ജീമോള്‍ കെ. ജോര്‍ജ്ജ്, ജയ്സണ്‍ പി. ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.


