ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ, യുഡിഎഫില്‍ അറുതിയില്ലാതെ ഫ്ലക്സ് യുദ്ധം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശനെ ഉയര്‍ത്തിക്കാട്ടി കണ്ണൂരിലും, ഇടുക്കിയിലും ഫ്ലക്സുകള്‍. കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ മുസ്ലിം ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് കോട്ടക്കലിലും ബാനര്‍ പ്രത്യക്ഷപ്പെട്ടു.
നിയുക്ത മുഖ്യമന്ത്രി എന്ന് വി ഡി സതീശനെ വിശേഷിപ്പിക്കുന്ന ഫ്ളക്സാണ് പ്രത്യക്ഷപ്പെട്ടത്. കണ്ണൂര്‍ ഇരിക്കൂറിലാണ് ഫ്ളക്സ് വച്ചത്.
തൊടുപുഴയില്‍ വി ഡി സതിശന് വേണ്ടി ഫ്ളക്സ് ആണ് ഉയര്‍ന്നത്. തൊടുപുഴ പട്ടയംകവലയ്ക്ക് സമീപമാണ് ഇന്നലെ രാത്രി ഫ്ളക്സ് പ്രത്യക്ഷപ്പെട്ടത്. പട നയിച്ചവന്‍ നാടു നയിക്കും എന്ന് ഫ്ളക്സില്‍ പറയുന്നു. ‘നിലപാടിന്റെ രാജകുമാരന് അഭിവാദ്യം’ എന്നും വാചകമുണ്ട്. ടീം യുഡിഎഫ് തൊടുപുഴ എന്ന പേരിലാണ് ഫ്ലക്സ് സ്ഥാപിച്ചത്.


