വിക്രം നായകനായ ഏറ്റവും പുതിയ ചിത്രം ‘ധ്രുവ നച്ചിത്തിരം’ റിലീസിന് തയ്യാറെടുക്കുന്നതിനിടെയാണ് തന്റെ കരിയറിനെ അട്ടിമറിക്കാന്‍ ചിലര്‍ ശ്രമിച്ചെന്ന ആരോപണവുമായി സംവിധായകന് ഗൗതം വാസുദേവ് മേനോന് രംഗത്തെത്തിയത്. വര്‍ഷങ്ങളായി നേരിട്ട പ്രതിസന്ധികളും സിനിമയുടെ നിര്‍മ്മാണത്തിലെ തടസ്സങ്ങളും അദ്ദേഹം തുറന്നടിച്ചു.
താന്‍ കഠിനാധ്വാനം ചെയ്ത് നിര്‍മ്മിച്ച സിനിമകള്‍ പലപ്പോഴും ചിലരുടെ ഇടപെടലുകള്‍ കാരണം പ്രതിസന്ധിയിലായിട്ടുണ്ടെന്നും, അത്തരത്തില്‍ തന്നെ ഒതുക്കാന്‍ ശ്രമിച്ച ഒരു കൂട്ടം ആളുകള്‍ സിനിമാ മേഖലയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. താനൊരു സംവിധായകന് എന്ന നിലയില്‍ എപ്പോഴും പുതിയ ആശയങ്ങള്‍ പരീക്ഷിക്കാന്‍ ശ്രമിക്കാറുണ്ട്, എന്നാല്‍ അത് പലര്‍ക്കും ദഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്രയും നാളും മിണ്ടാതിരുന്നത് സിനിമയോടുള്ള താല്പര്യം കൊണ്ടാണെന്നും, എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ തുറന്നു പറയേണ്ട സമയമായെന്നും ഗൗതം മേനോന് വ്യക്തമാക്കി.


