മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ ഇടിമിന്നലേറ്റ് രണ്ട് പേര് മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്. ഇന്നലെ വൈകിട്ട് 6ന് ആട്ടായത്താണ് സംഭവം. അട്ടായത്ത് തച്ചിലുകുടിയില്‍ മനൂപ് (34), ആട്ടായം മഠത്തി കുന്നേല്‍ പരേതനായ മത്തായിയുടെയും ഏലിയാമ്മയുടെയും മകന് എംഎം ജിജോ (42) ആണ് മരിച്ചത്.
മഠത്തി കുന്നേല്‍ എം.എം. ജോജോ (36) മഠത്തി കുന്നേല്‍ എം.എം. ജിജി (39), പാപ്പ നേത്ത് നിതീഷ് കുമാര്‍ (29), തെരുവം കുന്നേല്‍ ജോബി (40), വാഴക്കാലായില്‍ രാജു (52) എന്നിവരെ പരിക്കുകളോടെ മുവാറ്റുപുഴ എംസിഎസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വൈകിട്ട് തടി പണി കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘം മഴയും ഇടിയും ഉണ്ടായതിനെ തുടര്‍ന്ന് റബര്‍ തോട്ടത്തിനുള്ളിലെ ഷെഡില്‍ കയറി നില്‍ക്കുമ്പോഴാണ് ഇടിവെട്ടേറ്റത്. ഉടന്‍ തന്നെ നാട്ടുകാര്‍ എത്തി കാലഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചങ്കിലും മനൂപിന്റെയും ജിജോയുടെയും ജീവന് രക്ഷിക്കാനായില്ല.
സംസ്കാരം ഇന്ന് നടക്കും. അഖിലയാണ് മനൂപിന്റെ ഭാര്യ, അബിയ (5) ഏക മകളാണ്. ആട്ടായം മഠത്തി കുന്നേല്‍ പരേതനായ മത്തായിയുടെയും ഏലിയാമ്മയുടെയും മകനാണ് എംഎം ജിജോ. ഭാര്യ പ്രതിഭ. മക്കള്‍ നെബിന്‍, നെല്‍ബിന്‍
അതേസമയം തിങ്കളാഴ്ച കൊല്ലം ജില്ലയിലും ചൊവ്വാഴ്ച ഇടുക്കി ജില്ലയിലും യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.


