മുവാറ്റുപുഴ : മുവാറ്റുപുഴയില്‍ കോണ്‍ഗ്രസ് മണ്ടലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഉമ്മന്‍ചാണ്ടി അനുസ്മരണം നടത്തി. കോണ്‍ഗ്രസ് ടൗണ്‍ മണ്ടലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉമ്മന്‍ ചാണ്ടിയെ അനുസ്മരിച്ചു. കെ.പി.സി.സി നിര്‍വാഹക സമിതി അംഗം അഡ്വ. വര്‍ഗീസ് മാത്യു അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് കെ.എ അബ്ദുള്‍ സലാം അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സാബു ജോണ്‍, നഗരസഭ ചെയര്മാന് പി.പി എല്‍ദോസ്, മുന്‍ ബ്ലോക്ക് പ്രസിഡന്റ് പി.എസ് സലിം ഹാജി, സിനി ബിജു, കെ.കെ സുബൈര്‍, കകബീര് പൂക്കടശ്ശേരി, ജെയ്സണ്‍ തോട്ടം, എന്‍.പി ജയന്, ഖാദര്‍ കടികുളം, റിയാസ് താമരപിള്ളി, ജോയ്സ് മേരി ആന്റണി, സാബിത്ത് കുരുട്ട്കാവില്,അഷറഫ് പുല്ലന്, എ.കെ നാരായണന്, സി.പി സാജു, കെ.എം റെജീന, ഡേവിഡ് ചെറിയാന്, മധു വട്ടംതട്ടയില്‍ എന്നിവര്‍ പങ്കെടുത്തു.
മാറാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി
മാറാടിയില്‍ ബ്ലോക്ക് പ്രസിഡന്റ് സാബു ജോണ്‍ നുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.പി ജോളി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ഒ. പി ബേബി, ബ്ലോക്ക് ജനറല്‍ സെക്രട്ടറിമാരായ വി.ജി ഏലിയാസ്, ബിജു പുളിക്കല്‍, സജി ടി ജേക്കബ്, സാജു കുന്നപ്പിള്ളി, രതീഷ് ചങ്ങാലിമറ്റം, എബി പോള്‍, ബിജു കുര്യാക്കോസ്, പി.കെ ബേബി, അജി സാജു, ജിഷ ജിജോ, ജെയ്സ് ജോണ്‍, ജിബി മണ്ണത്തുകാരന്‍, സുജ ഷൈനു, ബിന്ദു ജോര്‍ജ്, വിപിന്‍ കൊച്ചുകുടി, ഡോ.ചിന്നമ്മ വര്‍ഗീസ്, സിനിജ സനില്‍ എന്നിവര്‍ സംസാരിച്ചു.
മുളവൂര്‍ മണ്ഡലം കമ്മിറ്റി
കോണ്‍ഗ്രസ് മുളവൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഉമ്മന്‍ചാണ്ടി അനുസ്മരണം നടത്തി. മണ്ഡലം പ്രസിഡണ്ട് പി.എം അബൂബക്കറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുസ്മരണയോഗത്തില്‍ മുന്‍ മണ്ഡലം പ്രസിഡണ്ട് കെ.എം പരീത് കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറിമാരായ നൗഷാദ് മായിക്കനാട്ട്, അഷ്റഫ് കുന്നുംപുറം, ഐഎന്‍ടിയുസി മണ്ഡലം പ്രസിഡണ്ട് നൗഷാദ് മുളവൂര്‍, കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് ബഷീര്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി മാഹിന്‍ അബൂബക്കര്‍, ന്യൂനപക്ഷസെല്‍ ബ്ലോക്ക് സെക്രട്ടറി മുഹമ്മദ്, ബൂത്ത് പ്രസിഡണ്ടുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ആവോലി മണ്ഡലം കമ്മിറ്റി
ആവോലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉമ്മന്‍ചാണ്ടി അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി. കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ഷിബു ജോസ് പരീക്കല്‍ അദ്ധ്യക്ഷനായ യോഗത്തില്‍ ആവോലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു ജോസ് അനുസ്മരണ പ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗങ്ങളായ ഷെഫാന്‍ വി എസ്, ബിന്ദു ജോര്‍ജ്, കോണ്‍ഗ്രസ്സ് ബ്ലോക്ക് ജനറല്‍ സെക്രട്ടറിമാരായ സിബി പി സെബാസ്റ്റ്യന്‍, ലിയോ എം.എ, പി.എം നൂഹ്, കെ.കെ ജയദേവന്, അജാസ് പി.എസ്, യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് സജോ സണ്ണി, അല്ബിന് കുര്യന് തുടങ്ങിയവര്‍ പ്രസംഗിച്ചു.