മൂവാറ്റുപുഴ: പേഴക്കാപ്പിള്ളി ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ മുവാറ്റുപുഴ പോലീസ് സ്റ്റേഷന് സന്ദര്‍ശിച്ചു. കേഡറ്റുകളെ സ്റ്റേഷന് ഹൗസ് ഓഫീസര്‍ ബേസില്‍ തോമസിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു.ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ അജിംസ് ആര്. ഓ പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പൊതു ജനങ്ങള്‍ക്ക് പോലീസ് സ്റ്റേഷനില്‍ നിന്ന് ലഭിക്കുന്ന സേവനങ്ങള്‍ എന്തൊക്കെയാണെന്നും കേഡറ്റുകള്‍ക്ക് പരിചയപ്പെടുത്തി.
തുടര്‍ന്ന് നടന്ന ക്ലാസ്സില്‍ സി. ഐ. ബേസില്‍ തോമസ് പി. ആര്. ഒ സിബി അച്യുതന് എ. എസ്. ഐ മുഹമ്മദ് ഹാരിസ് എന്നിവര്‍ കുട്ടികളോട് സംസാരിച്ചു. കേഡ റ്റുകള്‍ക്ക് മധുരം നല്‍കിയാണ് ഉദ്യോഗസ്ഥര്‍ യാത്രയാക്കിയത്. ഹെഡ് മാസ്റ്റര്‍ ജോഷി എന്‍.ഡി,കമ്മ്യൂണിറ്റി പോലീസ് ഓഫിസര്‍മാരായ സല്‍വ എം, ശ്രീലക്ഷ്മി എന്‍. ആര്, കൗണ്‍സിലിംഗ് അദ്ധ്യാപിക അനുമോള്‍ പി. ആര് എന്നിവരുടെ നേതൃത്വത്തിലാണ് കേഡറ്റുകള്‍ പോലീസ് സന്ദര്‍ശനം നടത്തിയത്