മുവാറ്റുപുഴ : മഹത്തായ സംസ്കാരത്തെയും സംസ്കൃതിയെയും നില നിർത്തുന്നതിനു കൃഷിയെ വളർത്തി എടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം ആണെന്നും, ഇത് മനസ്സിലാക്കി ജീവിച്ചില്ലെങ്കിൽ മഹാ ദുരിതമാണ് വരാൻ പോകുന്നത് എന്നും പ്രതിരോധം ഇല്ലാത്ത ശരീരത്തിൽ നിന്നും ആരോഗ്യം ഇല്ലാത്ത തലമുറ ആണ് വളർന്നു വരുന്നത് എന്നും കുട്ടികളെ കൃഷിയിലേക്കു ആകർഷിക്കാൻ ഉതകുന്ന വിദ്യാഭ്യാസം ലഭ്യ മാകണം എന്നും സ്വാമി ഉദിത് ചൈതന്യ പറഞ്ഞു. വെള്ളൂർകുന്നം മഹാദേവ ക്ഷേത്രത്തിൽ നടന്നു വരുന്ന ശ്രീ മത് ഭാഗവത ജ്ഞാന യജ്ഞത്തിൽ കൃഷി പുണ്യം കർഷകരെ ആദരിക്കൽ പരിപാടി യിൽ അനുഗ്രഹ പ്രഭാഷണം നടത്തുക ആയിരുന്നു അദ്ദേഹം.
ക്ഷേത്രം പ്രസിഡന്റ് ബി ബി കിഷോർ അധ്യക്ഷത വഹിച്ച യോഗത്തിൽ റിട്ടയേർഡ് കൃഷി ഓഫീസർ കെ പങ്കജാക്ഷൻ കൃഷിയെ കുറിച്ച് ക്ലാസ് എടുത്തു. തുടർന്ന് സ്വന്തം വീടുകളിൽ കൃഷി നടത്തി ഉത്പന്നങ്ങൾ വിളയിച്ച പി എൻ നാരായണൻ നായർ, കെ ശ്രീകുമാർ, ജയശ്രീ ശശിധരൻ, അംബിക ബാജി എന്നിവരെ പൊന്നാട അണിയിച്ചും ഷിൽഡ് നൽകിയും ആദരിച്ചു.
ചടങ്ങിൽ കൺവീനർ എസ് മോഹൻദാസ് ട്രസ്റ്റ് അംഗങ്ങൾ ആയ കെ ബി വിജയ കുമാർ, കെ എ ഗോപാലകൃഷ്ണൻ നായർ കെ ആർ വേലായുധൻ നായർ എന്നിവർ പങ്കെടുത്തു. ബുധനാാഴ്ച വൈകിട്ട് യജ്ഞ വേദിയിൽ ഗുരു വന്ദനം പരിപാടിയിൽ സ്വാമിജി യുടെ അനുഗ്രഹ പ്രഭാഷണവും തുടർന്ന് മുൻ സാഹിത്യ അക്കാദമി സെക്രട്ടറി പായിപ്ര രാധാകൃഷ്ണൻ മുഖ്യ പ്രഭാഷണവും നടത്തും.


