പാറശാലയില്‍ മരിച്ച ഷാരോണ്‍ രാജ് സുഹൃത്തിനയച്ച അവസാന ശബ്ദ സന്ദേശം പുറത്ത്. കഷായം കുടിച്ചെന്ന് വീട്ടില്‍ പറഞ്ഞില്ലെന്നും എക്സ്പയറി ഡേറ്റ് കഴിഞ്ഞ ശീതളപാനീയം കുടിച്ചെന്നാണ് പറഞ്ഞതെന്നും ശബ്ദ സന്ദേശത്തില്‍ പറയുന്നു.
‘എടി ചേട്ടനൊക്കെ വന്ന്.. ചേട്ടനടുത്തൊന്നും പറയാന്‍ പറ്റൂലല്ലോ ഇതേപോലെ കഷായം കുടിച്ചെന്ന്. ഞാന്‍ വീട്ടില്‍ പറഞ്ഞത് എക്സ്പയറി ഡേറ്റ് കഴിഞ്ഞ പാനീയം കുടിച്ചെന്നാണ്’- ഷാരോണ്‍ പറഞ്ഞതിങ്ങനെ.
യുവതിയുടെ വീട്ടില്‍ പോയി വന്ന ശേഷമുള്ള ഓഡിയോയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. യുവതിക്ക് അയക്കുന്ന അവസാനത്തെ ശബ്ദ സന്ദേശമാണ് ഇത്. പതിനാലാം തീയതി വൈകുന്നേരമാണ് ഈ സന്ദേശം അയച്ചിരിക്കുന്നത്. വീട്ടില്‍ കഷായം കുടിച്ചെന്ന് പറഞ്ഞാല്‍ ശരിയാകില്ലെന്നും അതുകൊണ്ട് എക്സ്പയറി ഡേറ്റ് കഴിഞ്ഞ ഒരു ശീതളപാനീയമാണ് കഴിച്ചതെന്നുമാണ് താന്‍ പറഞ്ഞിരിക്കുന്നതെന്നും ഷാരോണ്‍ പറഞ്ഞിരുന്നു. അതിനുശേഷമാണ് ഛര്‍ദി ആരംഭിച്ചത്.
ഇതിന് തൊട്ടുപിന്നാലെ ഷാരോണിനെ പാറശ്ശാലയിലെ താലൂക്ക് ആശുപത്രിയിലേക്ക് ബന്ധുക്കള്‍ മാറ്റുകയായിരുന്നു. ഇതിനുശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് അന്നേ ദിവസം തന്നെ മാറ്റുകയും ചെയ്തു. പിന്നീട് ഒരിക്കലും ഷാരോണ്‍ യുവതിക്ക് ശബ്ദ സന്ദേശം അയച്ചിട്ടില്ല.


