തൊടുപുഴ: അതിർത്തി വനമേഖലയിൽ കാട്ടാനയുടെ ആക്രമണത്തിൽ പെരിയാർ കടുവ സങ്കേതത്തിലെ വനം വകുപ്പ് ഉദ്യോഗസ്ഥന് പരിക്കേറ്റു. പെരിയാർ കടുവ സങ്കേതത്തിലെ സുന്ദരമല സെക്ഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസറായ സതീഷ് രാജിനാണ് ആക്രമണത്തിൽ പരിക്കേറ്റത്.
കേരള–തമിഴ്നാട് അതിർത്തിയോട് ചേർന്നുള്ള തമിഴ്നാട് വനമേഖലയിൽ ഡ്യൂട്ടിക്കിടെയായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വനത്തിനുള്ളിലെ ദുർഘട പ്രദേശമായതിനാൽ വാഹനമെത്താൻ കഴിയാത്ത സാഹചര്യമാണുള്ളത്.
പരിക്കേറ്റ ഉദ്യോഗസ്ഥനെ സഹപ്രവർത്തകരും രക്ഷാപ്രവർത്തകരും ചേർന്ന് ഏകദേശം ആറു കിലോമീറ്റർ ചുമന്നാണ് വനത്തിന് പുറത്തേക്ക് എത്തിച്ചത്. തുടർന്ന് ആശുപത്രിയിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്


