വിഴിഞ്ഞത്തെ വിദേശനിക്ഷേപം എൽഡിഎഫിന്റെ നേട്ടമെന്ന് ദേശാഭിമാനിയിൽ വാർത്ത. ഇന്ന് പ്രസിദ്ധീകരിച്ച ദേശാഭിമാനിയുടെ ഒന്നാം പേജിലാണ് എൽഡിഎഫിന്റെ നേട്ടമായി അവകാശപ്പെടുന്നത്. എന്നാൽ വിഷയത്തിൽ പ്രതിപക്ഷ നേതാവ് ഇന്ന് നിയമസഭയിൽ ആശങ്ക പ്രകടിപ്പിചിരുന്നു. പ്രതിപക്ഷ നേതാവ് ആശങ്ക പ്രകടിപ്പിച്ചതിന് പിന്നാലെ ദേശാഭിമാനി വെബ് സൈറ്റിൽ നിന്ന് വാർത്ത നീക്കി.
ഇന്ന് പ്രസിദ്ധീകരിച്ച ദേശാഭിമാനിയുടെ ഒന്നാം പേജിലാണ് എൽഡിഎഫിന്റെ നേട്ടമായി അവകാശപ്പെടുന്നത്. വിദേശനിക്ഷേപം വന്നത് എൽഡിഎഫിന്റെ ദീർഘവീക്ഷണത്തിൻ്റെ ഫലമെന്നാണ് വർത്തയിൽ പറയുന്നത്. വിദേശ നിക്ഷേപത്തിൽ പ്രതിപക്ഷ നേതാവ് സഭയിൽ ആശങ്ക പ്രകടിപ്പിക്കുമ്പോൾ ആണ് പാർട്ടി മുഖപത്രം നേട്ടമാക്കി ചിത്രീകരിച്ചത്.
അദാനി പോർട്സിന് കീഴിലെ അദാനി വിഴിഞ്ഞം പോർട് പ്രൈവറ്റ് ലിമിറ്റഡിന്റെ 49 ശതമാനം ഓഹരികൾ യൂറോപ്യൻ ഷിപ്പിങ് ഭീമനായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിക്ക് കൈമാറാൻ തീരുമാനമെടുത്തിരുന്നു. ഇക്കാര്യത്തിലാണ് പ്രതിപക്ഷം നിയമസഭയിൽ ആശങ്ക പ്രകടിപ്പിച്ചത്. ഒറ്റ കമ്പനിയിലേക്ക് എല്ലാം കേന്ദ്രീകരിക്കപ്പെടുന്നതോടെ വികസന സാധ്യത ഇല്ലാതാകുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.


