നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ടിനി ടോമിനെതിരെ, പൊലീസ് ഉടൻ കേസെടുക്കും. അന്വേഷണത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ പറഞ്ഞു. ടിനി ടോമിനെതിരെ പ്രഥമ ദൃഷ്ടിയാൽ തെളിവുണ്ടെന്നും, കേസ് എടുക്കാനാകില്ലെന്ന പൊലീസ് റിപ്പോർട്ട് അപൂർണമെന്നും ഉത്തരവിൽ എറണാകുളം ഫസ്റ്റ് ക്ലാസ്സ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കി.
ടിനി ടോം നടത്തിയ ജിഹാദി പരാമർശങ്ങൾ ഉൾപ്പെടെ തമാശക്ക് എന്നായിരുന്നു കടവന്ത്ര പൊലീസിന്റെ റിപ്പോർട്ട്. എന്നാൽ പോലീസ് റിപ്പോർട്ട് അപൂർണമെന്ന് എറണാകുളം ഫസ്റ്റ് ക്ലാസ്സ് ജൂഡിഷ്യൽ മജിസ്ട്രറ്റ് കോടതി നിലപാട് എടുത്തു. ടിനി ടോമിനെതിരെ പ്രഥമ ദൃഷ്ട്ടിയാൽ കുറ്റം നിലനിൽക്കിമെന്നും ഉത്തരവിൽ കോടതി വ്യക്തമാക്കി. വകുപ്പ് 173 പ്രകാരം കേസ് എടുക്കാനാണ് പോലീസിന് നിർദേശം നൽകിയത്. അന്വേഷണത്തിൽ പോലീസിന് വീഴ്ച്ച സംഭവിച്ചിട്ടില്ലെന്ന് സിറ്റി പോലീസ് കമ്മിഷണർ കാളിരാജ് മഹേഷ്കുമാർ.
പോലീസിനെതിരെ അൻസിബയും നേരത്തെ രംഗത്ത് എത്തിയിരുന്നു. കോടതി ഉത്തരവ് ലഭിച്ചാൽ ഇന്ന് തന്നെ കേസ് എടുക്കുമെന്ന് കടവന്ത്ര SHO അറിയിച്ചു. അഭിനേതാക്കളുടെ സംഘടന അമ്മയിലെ തർക്കമാണ് കോടതി വരെ എത്തിയത്. ആരോപണങ്ങൾ ടിനി ടോം നിഷേധിച്ചിരുന്നു. അമ്മ മുൻ പ്രസിഡന്റ് ശ്വേത മേനോൻ, മുൻ വൈസ് പ്രസിഡന്റ് നടി ലക്ഷ്മിപ്രിയ എന്നിവർക്കെതിരെയും അൻസിബ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.


