മൂവാറ്റുപുഴ: കേരളത്തിന് മാതൃകയായ മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്റെ കോവിഡ് ബ്രിഗേഡിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി അവസാനിപ്പിച്ചു. ബ്രിഗേഡ് ടീമിന്റെ പ്രവര്‍ത്തനങ്ങളിലൂടെ ആയിരങ്ങളുടെ കണ്ണീര് തുടക്കപ്പെട്ടു. നിര്‍ധനരായ നിരവധി കുടുംബങ്ങള്‍ക്ക് പദ്ധതി സ്വാന്തനമേകി. വിപുലമായ സേവനങ്ങള്‍ക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം സന്നദ്ധ പ്രവര്‍ത്തനത്തിന് തയ്യാറായി മുന്നോട്ട് വന്ന ആയിരത്തിലേറെ യുവാക്കളടങ്ങുന്ന ടീമിന്റെ പ്രവര്‍ത്തനം സംസ്ഥാനത്തിന് മാതൃകയും ചര്‍ച്ചയുമായിരുന്നു
എംഎല്‍എ ആയതിന് ശേഷം മാത്യു കുഴല്‍നാടന്റെ ആദ്യ ചുവടുവെപ്പ് എന്ന നിലയില്‍ കൂടി ശ്രദ്ധേയമായിരുന്നു കോവിഡ് ബ്രിഗേഡ് ടീം. ആയിരത്തിലേറെ യുവാക്കളാണ് സന്നദ്ധ പ്രവര്‍ത്തനത്തിന് തയ്യാറായി മുന്നോട്ട് വന്നത്. വാര് റൂം അടക്കം ഓപ്പണ്‍ ചെയ്ത് യുവാക്കളുടെ വലിയ നിരയാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോയത്. സഹായങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് ബന്ധപ്പെടുന്നതിനായി 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ സംവിധാനവും ആരംഭിച്ചിരുന്നു. കൃത്യമായ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ട് പോയി
ഞാന്‍ തികച്ചും സംതൃപ്തനാണ്. പ്രധാനപ്പെട്ട കാര്യം, ആശയം മുന്നോട്ട് വെച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതിനു ശേഷം ഞാന്‍ ടീമിന്റെ പ്രവര്‍ത്തനത്തില്‍ ഇടപെട്ടിട്ടില്ല. എന്റെ ആശയങ്ങളെല്ലാം അങ്ങേയറ്റം പ്രഫഷണല്‍ മികവോടെ കൈകാര്യം ചെയ്യാന്‍ അവര്‍ക്ക് കഴിഞ്ഞു. പരിമിതികള്‍ വകവെക്കാതെയാണ് അവര്‍ ലക്ഷ്യം മുന്‍നിര്‍ത്തി മുന്നോട്ട് പോയത്. ടീമിനെ ബാക്ക് അപ്പ് ചെയ്യാന്‍ യുവജന സംഘടനകളുടെ ശക്തമായ സാന്നിദ്ധ്യം എല്ലാ തലത്തിലും ഉണ്ടായിരുന്നതായും കുഴല്നാടന് പറഞ്ഞു.
മണ്ഡലത്തിലെ 4000 ല്‍ അധികം കോവിഡ് രോഗികളെ നേരില്‍ ബന്ധപ്പെട്ട് കാര്യങ്ങള്‍ അന്വേഷിച്ചു. ആവശ്യങ്ങള്‍ പറഞ്ഞത് കഴിയുന്നത്ര നടത്തി കൊടുത്തു. 3000ത്തില്‍ ഏറെ ആളുകള്‍ക്ക് ഭക്ഷ്യ കിറ്റ് നല്കി. ആയിരകണക്കിന് വ്യക്തികള്‍ക്ക് മരുന്ന് എത്തിച്ചു നല്കി. ഓണ്‍ലൈന്‍ ഡോക്ടര്‍ കണ്സല്റ്റേഷനും, രോഗികള്‍ക്കുള്ള വാഹനം/ ആംബുലന്‍സ് സേവനവും, ഹോം സാനിറ്റൈസേഷനും, ഹോസ്പിറ്റല്‍ ബില്‍ റിഡക്ഷനും അടക്കമുള്ള മറ്റു സഹായങ്ങള്‍ ലഭിച്ചത് ഇരുനൂറില്‍ അധികം ആളുകള്‍ക്കാണ്
232 കോവിഡ് രോഗികള്‍ ഒന്നിച്ചുള്ള ക്യാമ്പില്‍ 5 ഓക്സിജന്‍ കോണ്സെന്ട്രേറ്ററും, നിരവധി ഓക്സി മീറ്ററുകളും, നൂറുകണക്കിന് പിപിഇ കിറ്റുകളും, ഗ്ലൗസ്, സാനിറ്റ്റൈസര് തുടങ്ങിയ ഉപകരണങ്ങളും നല്കി. സന്നദ്ധ പ്രവര്‍ത്തകരുടെയും യുവജന സംഘടനകളുടെയും ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം കൊണ്ടാണ് ഇതെല്ലാം സാധ്യമായത്. പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചവരേയും സേവനം ചെയ്തവരേയും കുഴല്നാടന് പ്രത്യേകം അഭിനന്ദിച്ചു. പൂര്‍ണ്ണ തൃപ്തിയോടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചുകൊണ്ട്, അടുത്ത ഘട്ടത്തിലേക്ക് നീങ്ങുകയാണെന്നും കുഴല്നാടന് പറഞ്ഞു. എവരുടെയും പിന്തുണക്ക് നന്ദി അറിയിക്കുന്നതായും എംഎല്‍എ പറഞ്ഞു
കോവിഡ് ബാധിതരായ നിര്‍ധന കുടുംബങ്ങള്‍ക്ക് സാന്ത്വനവുമായി തന്റെ മുഴുവന്‍ പരിപാടികളും മാറ്റിവെച്ച് പൂര്‍ണമായി ഇറങ്ങി പൊതുജനത്തിന് സാന്ത്വനമായി മാതൃകയാകുകയായിരുന്നു കുഴല്‍ നാടന്‍. സംസ്ഥാനം കോവിഡ് രണ്ടാം തരംഗത്തില്‍ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന സാധാരണക്കാരായ പൊതുജനത്തിന് കൈത്താങ്ങായി മരുന്നുകള്‍ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ എത്തിച്ച് മണ്ഡലത്തിലെ ജനങ്ങളുടെ ഒപ്പം എംഎല്‍എ ചേര്‍ന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തില്‍ ജനങ്ങളോടുള്ള ഉത്തരവാദിത്തം നിറവേറ്റാന്‍ എന്നും മുന്നിലുണ്ടെന്ന വിശ്വാസം പകര്‍ന്നു കൊണ്ടാണ് മാത്യു കുഴല്നാടന് പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുടക്കം ഫലംഅറിയുംമുമ്പേ ആരംഭിച്ചത്


