മുവാറ്റുപുഴയാറിലെ നടപാതയിലെ വന്‍ മരം ‘നമ്മുടെ മുവാറ്റുപുഴ കൗണ്‍സില്‍’ നേതൃത്വത്തില്‍ മുറിച്ചു മാറ്റി. ഏറെ നാളുകളായി മൂവാറ്റുപുഴയിലെ പുഴയോരനടപ്പാതയില് അനുഭവപ്പെട്ടിരുന്ന മാര്‍ഗ്ഗ തടസ്സം ഇതോടെ ഒഴിവായി. മരം മുറിച്ചതിന്റെ ചിലവ് പൂര്‍ണ്ണമായി നമ്മുടെ മുവാറ്റുപുഴ വഹിച്ചു. ഒരു മാസകാലമായി മരം നടപാതക്ക് മാര്‍ഗ തടസ്സം ഉണ്ടാക്കിയിരുന്നു.
രാവിലെ 6 മണിയോടെ വിദഗ്ദ്ധ തൊഴിലാളികള്‍, ക്രെയിന്‍ ഉള്‍പ്പെടെയുള്ള ആധുനിക യന്ത്ര സഹായങ്ങളുമായി ഉദ്യമത്തിന് തുടക്കം കുറിക്കുകയും, വൈകിട്ട് 3.30 മണിയോടെ യജ്ഞം പൂര്‍ത്തീകരിക്കുകയും ചെയ്തു. വൃക്ഷം മുറിച്ചു നീക്കുന്ന പ്രവര്‍ത്തി ഏറ്റെടുക്കുവാന്‍ സ്വയം സന്നദ്ധമായി മുന്നോട്ടു വന്ന ‘നമ്മുടെ മുവാറ്റുപുഴ കൗണ്‍സില്‍’ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശാനുസരണം നഗരസഭാ സെക്രട്ടറി ഏല്പിച്ച ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി.
‘നമ്മുടെ മൂവാറ്റുപുഴ ചെയര്മാന് എല്‍ദോ ബാബു വട്ടകാവില്, രക്ഷാധികാരി ഫാ.ആന്റണി പുത്തന്‍കുളം, സെക്രട്ടറി ജെയിംസ് മാത്യു കീര്‍ത്തി, ജേക്കബ് തോമസ് ഇരമംഗലത്ത്, എസ് ആര് രാജീവ്, പ്രമോദ്കുമാര്‍ മംഗലത്, അരുണ്‍. പി.മോഹന്‍, ജോസ് മാത്യു, ബാബു മടേയ്ക്കല്‍, എന്നിവര്‍ നേതൃത്വം വഹിച്ചു.
മൂവാറ്റുപുഴ നിര്‍മ്മല ഹൈസ്കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ നടത്തിയ നടപ്പാത ശുചീകരണ പ്രവര്‍ത്തനം നടത്തി.
2018 ലെ വെള്ളപ്പൊക്കത്തില്‍ പാലത്തിന്റെ താഴെ വന്‍ മരം ഭീഷണി ഉയര്‍ത്തിയപ്പോഴും നമ്മുടെ മുവാറ്റുപുഴ തന്നെയാണ് മരം മുറിച്ചു മാറ്റി മാതൃക ആയത്.


