സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ എച്ച്ആര്‍എംഎസ് പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി. ലാന്‍ഡ് റവന്യൂ കമ്മീഷണറേറ്റിലെ ഭരണാനുകൂല സംഘടനാ നേതാവാണ് അപേക്ഷയുടെ മുന്‍ഗണനാ ക്രമത്തില്‍ അനധികൃതമായ തിരുത്തലുകള്‍ നടത്തിയിരിക്കുന്നത്. തിരുത്തലിനെതിരെ ചങ്ങനാശ്ശേരി താലൂക്ക് ഓഫിസിലെ സീനിയര്‍ ക്ലര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
റവന്യൂ വകുപ്പിന്റെ സ്ഥലം മാറ്റങ്ങള്‍ സംബന്ധിച്ച ഹ്യുമണ്‍ റിസോഴ്സ് മാനേജ്മെന്റ് സിസ്റ്റം പോര്‍ട്ടലിലാണ് തിരിമറി നടന്നുവെന്ന് ആരോപണം ഉയരുന്നത്. പോര്‍ട്ടല്‍ വഴിയാണ് സ്ഥലം മാറ്റ അപേക്ഷകള്‍ നല്‍കേണ്ടതും അവര്‍ക്കുള്ള അര്‍ഹത തീരുമാനിക്കപ്പെടുന്നതും.
അപേക്ഷകര്‍ക്ക് തങ്ങളുടെ വിവരങ്ങള്‍ എഡിറ്റ് ചെയ്യാനും ബന്ധപ്പെട്ട അധികാരികള്‍ക്ക് പരിശോധനകള്‍ നടത്താനും മാറ്റങ്ങള്‍ വരുത്താനുമുള്ള അധികാരമുണ്ട്. എന്നാല്‍ വിവരങ്ങള്‍ തിരുത്താന്‍ യാതൊരു അധികാരവുമില്ലാത്ത ലാന്‍ഡ് റവന്യൂ കമ്മിഷനിലെ ഉദ്യോഗസ്ഥന് തിരിമറി നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ജീവനക്കാരെ കമ്മീഷണറേറ്റിലെ ഭരണാനുകൂല സംഘടനാ നേതാക്കള്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നതായും പരാതി ഉയരുന്നുണ്ട്.
അപേക്ഷകയുടെ മുന്‍ഗണനാക്രമത്തിലാണ് തിരുത്തല്‍ വരുത്തിയത്. ജീവനക്കാരോ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ അല്ലാതെ പോര്‍ട്ടലില്‍ തിരുത്തല്‍ വരുത്തുന്നത് ക്രിമിനല്‍ കുറ്റമാണ്. ഈ ഉദ്യോഗസ്ഥന് എങ്ങനെ പോര്‍ട്ടലില്‍ കയറി മാറ്റങ്ങള്‍ വരുത്താന്‍ സാധിച്ചു എന്നുള്‍പ്പെടെ അന്വേഷിച്ച് കണ്ടെത്തേണ്ടതുണ്ട്.


