സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ എല്ലാ ഡിഎംഒമാർക്കും വിജിലന്റ് ആകാൻ നിർദേശം നൽകിയതായി ആരോഗ്യമന്ത്രി കെ മുരളീധരൻ. ആവശ്യത്തിന് മരുന്നുകൾ സ്റ്റോക്കുണ്ട്. ദുരിതാശ്വാസക്യാമ്പുകളിലെ പ്രവർത്തനം, പ്രാദേശികമായി നടത്തേണ്ട ക്രമീകരണങ്ങൾ എന്നിവ സംബന്ധിച്ച നിർദേശങ്ങളും നൽകി.
ജില്ലകളിലെ സ്ഥിതിഗതികൾ വിലയിരുത്തിയശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും അദേഹം വ്യക്തമാക്കി. പിഎംശ്രീയിൽ ഒപ്പിട്ടത് മുൻ മുഖ്യമന്ത്രിയാണ്. പിന്മാറാൻ പറ്റുമെങ്കിൽ പിന്മാറും, ഇല്ലെങ്കിൽ നിബന്ധനകളോടെ നടപ്പാക്കും.
മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയിൽ തെറ്റില്ല. കാലത്തിനനുസരിച്ച് മാറ്റങ്ങളാകാം. കാലം മാറുമ്പോൾ കാറിന് പകരം ഹെലികോപ്റ്റർ എടുക്കും. കാലത്തിനനുസരിച്ച് മാറ്റങ്ങൾ ഉണ്ടാകും. ഹെലികോപ്റ്റർ ഉപയോഗിക്കുന്നതിലൊന്നും ആരും വിമർശിച്ചിട്ടില്ല. സർക്കാരിന്റെ ഖജനാവിൽ നിന്ന് കാശ് ചെലവായിട്ടുണ്ടോ ? എന്നും അദ്ദേഹം ചോദിച്ചു.
ആലപ്പുഴ മെഡിക്കല്‍ കോളജില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ തുടങ്ങുമെന്ന് നേരത്തെ ആരോഗ്യ മന്ത്രി കെ വ്യക്തമാക്കിയിരുന്നു. ഒരു വര്‍ഷമെങ്കിലും പരീക്ഷണാടിസ്ഥാനത്തില്‍ നടത്തി നോക്കും. രണ്ടു മാസത്തിനകം തുടങ്ങുമെന്നും പരീക്ഷണാടിസ്ഥാനത്തിലാവും പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു. ഇതിനര്‍ത്ഥം ആരും പൊതിച്ചോറ് നല്‍കേണ്ട എന്നല്ലെന്നും കെ മുരളീധരന് വ്യക്തമാക്കി.


