മൂവാറ്റുപുഴ: വധശ്രമക്കേസില്‍ പതിനഞ്ച് വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ പ്രതി പോലീസ് പിടിയില്‍. മലപ്പുറം തിരൂര്‍ തൃക്കണ്ടിയൂര്‍ പൂക്കയില്‍ പെരുമാള്‍ പറമ്പില്‍ ജാസിര്‍ (39) നെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. 2009 ജനുവരിയില്‍ പേഴയ്ക്കാപ്പിള്ളിയില്‍ സ്ക്കൂട്ടറില്‍ വരികയായിരുന്ന മുഹമ്മദ് എന്നയാളേയും സുഹൃത്തിനേയും തടഞ്ഞ് നിര്‍ത്തി ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ എട്ട് പ്രതികളാണുണ്ടായിരുന്നത്. രണ്ടാം പ്രതിയായ ഇയാളെ ഒഴികെ ബാക്കി എല്ലാവരേയും നേരത്തെ തന്നെ പിടികൂടിയിരുന്നു. മൂവാറ്റുപുഴ ഡിവൈഎസ്പി പി.എം. ബൈജു വിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തില്‍ ഇന്‍സ്പെക്ടര്‍ ബേസില്‍ തോമസ് എസ് ഐ മാരായ എം.വി.ദിലീപ് കുമാര്‍, എം.എം.ഉബൈസ്, എസ്.സി.പി.ഒ ധനേഷ് ബി നായര്‍, ബി.ഹാരിസ് എന്നിവരാണ് ഉണ്ടായിരുന്നത്.