ചെന്നൈ: മുഖ്യമന്ത്രി വിജയിക്ക് പിന്തുണ പ്രഖ്യാപിച്ച എഐഎഡിഎംകെയിലെ വിമത എംഎല്‍എമാരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ മുന്നറിയിപ്പുമായി കോണ്‍ഗ്രസ്. എഐഎഡിഎംകെയിലെ വിമതരെ ഉള്‍പ്പെടുത്തിയാല്‍ വിജയിക്കുള്ള സല്‍പ്പേര് നഷ്ടപ്പെടുമെന്നാണ് മുന്നറിയിപ്പ്.
എഐഎഡിഎംകെയും ഡിഎംകെയും അല്ലാത്ത ഒരു സര്‍ക്കാരിന് വേണ്ടിയാണ് ജനങ്ങള്‍ വോട്ട് ചെയ്തതെന്ന് കോണ്‍ഗ്രസ് നേതാവ് കാര്‍ത്തി ചിദംബരം ചൂണ്ടിക്കാട്ടി. ആ ജനവിധിയെ മറന്ന് വിജയ് എഐഎഡിഎംകെയിലെ വിമതരെ സര്‍ക്കാരില്‍ ഉള്‍പ്പെടുത്തിയാല്‍ സല്‍പ്പേര് നഷ്ടപ്പെടും.
‘വിജയിക്ക് വേറെ ഏതെങ്കിലും പാര്‍ട്ടിയിലെ വിമതരുടെ പിന്തുണ ആവശ്യമില്ല. എഐഎഡിഎംകെ വിമതരെ സര്‍ക്കാരിലേക്ക് എടുക്കേണ്ട ഒരു ആവശ്യവുമില്ല. വിശ്വാസവോട്ടെടുപ്പില്‍ അവര്‍ സ്വയം സന്നദ്ധരായി വിജയിക്ക് പിന്തുണ നല്‍കിയതാണ്. അതിന്റെ പേരില്‍ സര്‍ക്കാരിന്റെ ഭാഗമാക്കണമെന്നില്ല. അവരെ സര്‍ക്കാരിന്റെ ഭാഗമാക്കരുതെന്ന് ഞാന്‍ ആവശ്യപ്പെടുകയാണ്’ -കാര്‍ത്തി ചിദംബരം പറഞ്ഞു.


