ഓൺലൈൻ വഴി പണം സമ്പാദിക്കാൻ എല്ലായ്പ്പോഴും ബ്രാൻഡ് ഡീലുകളും കൂടുതൽ ഫോളോവേഴ്സും ആവശ്യമാണ് എന്നാണ് പലരും കരുതുന്നത്. അത് പൂർണമായും ശരിയല്ല എന്നാണ് വിദഗ്ധർ പറയുന്നത്. ഇൻസ്റ്റാഗ്രാമിൽ പണം സമ്പാദിക്കാൻ ലക്ഷക്കണക്കിന് ഫോളോവേഴ്സ് ആവശ്യമില്ല. 500 ഫോളോവേഴ്സ് മാത്രം ഉള്ളവരാണെങ്കിലും ഇത് പറ്റുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഫോർബ്സിന്റെ അഭിപ്രായത്തിൽ , സെർച്ച് എഞ്ചിൻ മാർക്കറ്റിങ് പോലെ തന്നെ, മാർക്കറ്റിങ് ബജറ്റുകളിൽ ഇൻഫ്ലുവൻസർ മാർക്കറ്റിംഗ് ഇപ്പോൾ പ്രധാനമാണ് .
1. അഫിലിയേറ്റ് മാർക്കറ്റിങ്
2026 ഏപ്രിലിൽ, ഇൻസ്റ്റാഗ്രാം ഹെഡ് ആഡം മോസെറി പ്രഖ്യാപിച്ചത് പ്രകാരം, യോഗ്യരായ ക്രിയേറ്റർമാർക്ക് ഇനി ഇൻസ്റ്റാഗ്രാം റീല്സിൽ നേരിട്ട് ഉൽപ്പന്നങ്ങൾ ടാഗ് ചെയ്ത് കമ്മീഷൻ നേടാനുള്ള അവസരം ലഭിക്കും. 2022 മുതൽ ഇത് സാധ്യമല്ലായിരുന്നു. ഈ പ്രോഗ്രാം മെറ്റയുടെ ബ്രാൻഡ് കാറ്റലോഗിൽ ഇതിനകം ഉള്ള ഉൽപ്പന്നങ്ങൾക്കു മാത്രമാണ് ബാധകമാകുന്നത്. കൂടാതെ, 18 വയസിന് മുകളിലുള്ള, കുറഞ്ഞത് 1,000 ഫോളോവേഴ്സ് ഉള്ള ക്രിയേറ്റർമാർക്കാണ് പങ്കെടുക്കാൻ കഴിയുക.
ഇൻസ്റ്റാഗ്രാമിൽ നിന്ന് പണം സമ്പാദിക്കാനുള്ള മൂന്ന് വഴികൾ ഇവയാണ്: ഇൻ-ആപ്പ് ഫീച്ചറുകൾ (സബ്സ്ക്രിപ്ഷനുകൾ, ഗിഫ്റ്റുകൾ, ബാഡ്ജുകൾ, ബോണസുകൾ), ബ്രാൻഡ് പാർട്ണർഷിപ്പുകൾ (സ്പോൺസേർഡ് പോസ്റ്റുകൾ, യൂസർ-ജനറേറ്റഡ് കണ്ടെന്റ് (UGC), അഫിലിയേറ്റ് ലിങ്കുകൾ), കൂടാതെ സ്വന്തം ഉൽപ്പന്നങ്ങളോ സേവനങ്ങളോ വിൽക്കൽ. ഇൻസ്റ്റാഗ്രാമിന്റെ ഏതെങ്കിലും ഒരു ഫീച്ചറിനെ മാത്രം ആശ്രയിക്കുന്നതിനേക്കാൾ, രണ്ടോ മൂന്നോ വ്യത്യസ്ത വരുമാന മാർഗങ്ങൾ കണ്ടെത്തുന്നത് ദീർഘകാലത്തേക്ക് കൂടുതൽ ഗുണം ചെയ്യും.
ഇൻസ്റ്റാഗ്രാമിൽ നിന്ന് പണം സമ്പാദിക്കാനുള്ള ഫീച്ചറുകളിൽ ഏറ്റവും എളുപ്പത്തിൽ തുടങ്ങാൻ കഴിയുന്നത് ‘ഗിഫ്റ്റുകൾ’ (Gifts) ആണ്. ഇതിനായി 500 ഫോളോവേഴ്സ് മാത്രം ഉണ്ടായാൽ മതിയാകും. ഇൻസ്റ്റാഗ്രാം ക്രിയേറ്റർമാർക്ക് നേരിട്ട് പണം നൽകുന്ന ഒരേയൊരു ഫീച്ചർ ‘ബോണസുകൾ’ (Bonuses) ആണ്, എന്നാൽ ഇത് ഇൻവിറ്റേഷൻ ലഭിക്കുന്നവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.


