മൂവാറ്റുപുഴ: ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നഗരത്തിലെ ഓട്ടോറിക്ഷകളില്‍ സ്ഥാപിക്കുവാനുള്ള ഫസ്റ്റ് എയ്ഡ് ബോക്സുകള്‍ വിതരണം ചെയ്തു. ലയണ്‍സ് ക്ലബ്ബിന്റെ ഇന്സ്റ്റാളേഷന് പ്രോജക്ടിന്റെ ഭാഗമായി ആണ് മൂവാറ്റുപുഴ നഗരത്തിലെ ഓട്ടോറിക്ഷകളില്‍ സ്ഥാപിക്കുവാനായി പ്രഥമ ശുശ്രൂഷ കിറ്റുകള്‍ വിതരണം ചെയ്തത്. മൂവാറ്റുപുഴ ലയണ്‍സ് ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ വിവിധ രോഗങ്ങള്‍ക്ക് ചികിത്സ തേടുന്ന നിര്‍ധന രോഗികള്‍ക്ക് സാമ്പത്തിക സഹായവും വിതരണം ചെയ്തു.
ഫസ്റ്റ് എയ്ഡ് കിറ്റിന്റെ വിതരണ ഉദ്ഘാടനം മുന്‍ പ്രസിഡന്റ് തോമസ് മാത്യുവും ചികിത്സ സഹായവിതരണം മുന്‍ പ്രസിഡന്റ് എ. ആര്. ബാലചന്ദ്രനും നിര്‍വഹിച്ചു. മൂവാറ്റുപുഴ ലയണ്‍സ് ക്ലബ് പ്രസിഡന്റ് ജഗന് ജെയിംസ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ബിന്ദു ജയന് മുഖ്യ അതിഥിയായി.
ലയണ്‍സ് ക്ലബ് സെക്രട്ടറി ബിജു കെ. തോമസ് സ്വാഗതവും ട്രഷറര്‍ വര്‍ഗീസ് നിരവത്ത് നന്ദിയും രേഖപ്പെടുത്തി. എം വി ജോസ് , എന്‍. ശിവദാസ് , എസ്. ബാലചന്ദ്രന് നായര്‍, ജയ ബാലചന്ദ്രന്, എ. എന്‍.സിനോജ് തുടങ്ങിയവര്‍ നേതൃത്വം നല്കി