തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസത്തെ ക്ഷേമ പെന്ഷന് വിതരണം വെള്ളിയാഴ്ച മുതല്‍ ആരംഭിക്കും. വിതരണത്തിനായി 1095 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ആകെ 51.7 ലക്ഷം ഗുണഭോക്താക്കള്‍ക്ക് 2000 രൂപ വീതമാണ് ലഭിക്കുക. ഓഗസ്റ്റ് 3-ന് മുമ്പ് വിതരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.
വിവിധ ക്ഷേമനിധി ബോര്‍ഡുകളിലെ പെന്‍ഷനും നാളെ മുതല്‍ വിതരണം ചെയ്യും. കര്‍ഷക തൊഴിലാളി പെന്ഷന്, ഇന്ദിരാഗാന്ധി ദേശീയ വാര്‍ധക്യകാല പെന്ഷന്, ഭിന്നശേഷി പെന്ഷന്, വിധവാ പെന്ഷന് എന്നിവയുള്‍പ്പെടെയുള്ള പദ്ധതികളിലെ ലക്ഷക്കണക്കിന് പേര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.


