മൂവാറ്റുപുഴ: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി മൂവാറ്റുപുഴ നഗരസഭയില്‍ ഗാന്ധി ജയന്തി ദിനത്തില്‍ പൊതു ശുചീകരണം സംഘടിപ്പിച്ചു. നഗരസഭ കൗണ്‍സിലര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശ വര്‍ക്കര്‍മാര്‍ അംഗണവാടി ജീവനക്കാര്‍, സന്നദ്ധ സംഘടന ഭാരവാഹികള്‍, സാംസ്കാരിക പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, നഗരസഭ ശുചീകരണ തൊഴിലാളികള്‍, ഹരിത കര്‍മ സേന തുടങ്ങിയവര്‍ ശുചീകരണത്തില്‍ പങ്കാളികളായി. മാര്‍ക്കറ്റ് ബസ്റ്റാന്റ്, ചാലിക്കടവ് ജങ്ഷന്, കീച്ചേരിപ്പടി, എവറസ്റ്റ് ജങ്ഷന്, നെഹ്റു പാര്‍ക്ക്, കച്ചേരിത്താഴം, പി.ഒ. ജങ്ഷന്, കെ.എസ്.ആര്.ടി.സി. ജങ്ഷന്, ലത ബസ്റ്റാന്റ്, വാഴപ്പിളളി തുടങ്ങി നഗരത്തില്‍ ഒട്ടാകെ പൊതു ശുചീകരണം നടത്തി.
ഇതിനു പുറമേ നഗര സൗന്ദര്യ വത്ക്കരണത്തിന്റെ ഭാഗമായി കച്ചേരിത്താഴം, ലത, കടാതി പാലങ്ങളുടെ കൈവരികളില്‍ പ്രത്യേകമായി ഘടിപ്പിച്ച പൂച്ചട്ടികളില്‍ ചെടികള്‍ നട്ടു.
നഗരസഭ ചെയര്മാന് പി.പി. എല്‍ദോസ് പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പഴ്സണ്‍ സിനി ബിജു, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് പി.എം. അബ്ദുള്‍ സലാം, പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പഴ്സണ്‍ നിസ അഷറഫ്, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് ജോസ് കുര്യാക്കോസ്, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പഴ്സണ്‍ മീര കൃഷ്ണന്, നഗരസഭ സെക്രട്ടറി എച്ച്. സിമി, കൗണ്‍സിലര്‍മാരായ അസം ബീഗം, പി.വി. രാധാകൃഷ്ണന്, ലൈല ഹനീഫ, ജോയ്സ് മേരി ആന്റണി, ജോളി മണ്ണൂര്‍, വി.എ. ജാഫര്‍ സാദിഖ്, ബിന്ദു ജയന്, രാജശ്രീ രാജു, ബിന്ദു സുരേഷ്, അമല്‍ ബാബു, സി.ഡി.എസ്. ചെയര്‍പഴ്സണ്‍ പി.പി. നിഷ, ഫാ. ആന്റണി പുത്തന്‍കുളം, നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ എ. നൗഷാദ് തുടങ്ങിയവര്‍ നേതൃത്വം നല്കി