മുട്ടിൽ മരംമുറി കേസിൽ എൽഡിഎഫ് സർക്കാരിന്റെ അട്ടിമറി നീക്കങ്ങൾ പുറത്ത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ ആവശ്യം പരിഗണിച്ചില്ല. സ്പെഷ്യൽ പബ്ലിക് പ്രോസികൂട്ടറുടെ നീക്കങ്ങളിൽ ദുരുഹതയുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ആരോപിച്ചിരുന്നു. യുഡിഎഫ് സർക്കാരിൽ പ്രതീക്ഷ വയ്ക്കുകയാണ് അന്വേഷണസംഘം.
മുട്ടിൽ മരംമുറി കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജോസഫ് മാത്യുവിനെ മാറ്റണമെന്നാണ് ആവശ്യം. സ്പഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുടെ ദുരൂഹ ഇടപെടൽ സംബന്ധിച്ച് അന്വേഷസംഘം സർക്കാരിന് റിപ്പോർട്ട് നൽകി ഒരു വർഷമായിട്ടും നടപടിയുണ്ടായില്ല. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി വി ബെന്നിയുടെ നേതൃത്വത്തിലാണ് മുട്ടിൽ മരംമുറിക്കേസ് അന്വേഷിച്ചിരുന്നത്. അഡ്വ. ജോസഫ് മാത്യു പ്രോസിക്യൂട്ടറായിരിക്കുന്നിടത്തോളം കേസിന്റെ കാര്യത്തിൽ സംശയമുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.

