മൂവാറ്റുപുഴ: മുന്‍ വിജിലന്‍സ് ലീഗല്‍ അഡൈ്വസറും മുനിസിപ്പല്‍ വൈസ് ചെയര്‍മാനും സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ നിറ സാനിധ്യവുമായിരുന്ന മൂവാറ്റുപുഴ കണ്ടവത്ത് കെ.സി സുരേഷ് (69) നിര്യാതനായി. സംസ്കാരം നാളെ (28-11-2021) ഉച്ചകഴിഞ്ഞ് 2.00 മണിക്ക് വീട്ടുവളപ്പില്‍ നടക്കും. സുഷമയാണ് ഭാര്യ. മക്കള്‍ ശ്രീലഷ്മി, രോഹിണി.
മലയാളി കള്‍ച്ചറല്‍ ഫോറം ഏര്‍പ്പെടുത്തിയ നവാഗത എഴുത്തുകാര്‍ക്കായുള്ള പ്രഥമ സാഹിത്യശ്രേഷ്ഠ പുരസ്കാരം കെസി സുരേഷിന് ലഭിച്ചിരുന്നു. ”ശിഖരങ്ങള്‍ തേടുന്ന വവ്വാലുകള്‍ എന്ന ചെറുകഥയും കാവുതീണ്ടുന്ന കരിന്പനകള്‍ എന്ന സാഹിത്യ സൃഷ്ടിയുമാണ് പുരസ്കാരത്തിന് അര്‍ഹനാക്കിയത്.
സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ വിജിലന്‍സ് ആന്‍ഡ് ആന്‍ഡി കറപ്ഷന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും വിരമിച്ച കെ.സി.സുരേഷ് കേരളാ ഹൈക്കോടതിയില്‍ വക്കീലായി പ്രാക്ടീസ് ചെയ്തുവരികയായിരുന്നു. സാഹിത്യ വാസനക്കൊപ്പം തന്നെ സാമൂഹ്യ പ്രവര്‍ത്തനത്തിലും സജീവ സാന്നിധ്യമായിരുന്ന ഡോ. സുരേഷ് മൂവാറ്റുപുഴ ഏയ്ഞ്ചല്‍ വോയിസ് എന്ന ഗാനമേള ട്രൂപ്പിലെ ഗായകന് കൂടിയായിരുന്നു ഗ്രന്ഥകര്‍ത്താവ്. വാല്മീകി ബുക്സ് എന്ന ഓണ്‍ലൈന്‍ ബുക്സ് പോര്‍ട്ടലില്‍ 12 ഓളം രചനകള്‍ സുരേഷിന്റേതായുണ്ട്.


