കൊച്ചി: കശുവണ്ടി ഇറക്കുമതി അഴിമതി കേസിലെ കോടതിയലക്ഷ്യക്കേസിൽ രോഷം പ്രകടിപ്പിച്ച് ഹൈക്കോടതി. വിചാരണാ അനുമതി നൽകിയുള്ള സർക്കാർ ഉത്തരവ് വിഡ്ഢിത്തമെന്ന് കോടതി പറഞ്ഞു. കെ. ബിജു ഐഎഎസിനെതിരെ കോടതിയലക്ഷ്യം ചുമത്തി. പ്രതി ഉദ്യോഗസ്ഥരിലൂടെ വ്യവസായവകുപ്പ് ഭരിക്കുകയാണെന്നും കോടതി വിമർശിച്ചു.
അതിഗുരുതരമായ വിമർശനങ്ങളാണ് കോടതി സർക്കാരിനെതിരെ ഉയർത്തിയത്. നിലവിൽ ഇറക്കിയിരിക്കുന്ന വിചാരണ അനുമതി നൽകിയുള്ള ഉത്തരവ് വിഡ്ഢിത്തമാണ്. മുൻ സർക്കാരിന്റെ നിലപാട് ഇത്തരത്തിൽ വിചാരണ അനുമതി നൽകുന്നില്ല എന്നതായിരുന്നു. അതായിരുന്നു കൂടുതൽ സ്വീകാര്യം, അതൊരു കൃത്യമായ നിലപാടാണ്.
ഇപ്പോഴത്തെ ഉത്തരവിൽ പറയുന്നത് തങ്ങൾ വിചാരണക്ക് അനുമതി നൽകുന്നു. പക്ഷേ, സർക്കാർ ഈ വിചാരണ അനുമതി നൽകുന്നതിന് എതിരാണ് എന്നുകൂടി ഈ ഉത്തരവിൽ പറഞ്ഞിരിക്കുന്നു. ഇത്തരത്തിൽ അനുമതി നൽകുന്നത് പ്രതികൾക്ക് രക്ഷപ്പെടാൻ കാരണമാകും എന്നതടക്കം ചൂണ്ടിക്കാണിച്ചാണ് കോടതി രൂക്ഷ വിമർശനം നടത്തിയിരിക്കുന്നത്. ‘അവനവൻ കുരുക്കുന്ന കുഴിയിൽ വീഴുമ്പോൾ ഗുലുമാൽ’ സിനിമാഗാനം പരാമർശിച്ചായിരുന്നു കോടതി വിമർശനം


