തിരുവനന്തപുരം അമ്പൂരിയില്‍ യുവാവിനെ മദ്യപസംഘം കെട്ടിയിട്ട് മര്‍ദിച്ചെന്ന് പരാതി. നെയ്യാറ്റിന്‍കര അമ്പൂരി വാഴിച്ചല്‍ സ്വദേശി ജോബി ജയനാണ്(18) മര്‍ദനത്തിനിരയായത്. നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചെന്നും നഗ്നനാക്കി നിര്‍ത്തി ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയെന്നും പരാതിയിലുണ്ട്.
മര്‍ദനമേറ്റയാളെ തെറ്റുകാരനാക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് വല്‍സല രാജ് ആരോപിച്ചു. പൊലീസ് പരാതി കേള്‍ക്കാന്‍ പോലും തയ്യാറായില്ലെന്നാണ് ആരോപണം. വായില്‍ മദ്യം ഒഴിച്ചു നില്‍കിയ ശേഷം നഗ്നനാക്കി മര്‍ദിക്കുകായിരുന്നു. മര്‍ദനം മൊബൈലില്‍ പകര്‍ത്തി. മൂന്നുമണിക്കൂര്‍ കെട്ടിയിട്ട് മര്‍ദിച്ചെന്നാണ് 17കാരന്റെ പരാതി.
അതേസമയം, മുഖം രക്ഷിക്കാനുള്ള നടപടി പൊലീസ് തുടങ്ങിക്കഴിഞ്ഞു. അഞ്ചു പേര്‍ക്കെതിരെ കേസെടുത്തെന്ന് നെയ്യാര്‍ ഡാം പൊലീസ് അറിയിച്ചു. അഞ്ചു ദിവസത്തിനു ശേഷം വാര്‍ത്ത പുത്തുവന്നപ്പോഴാണ് കേസെടുത്തത്.


