മൂവാറ്റുപുഴ : മികച്ച കഥക്കുള്ള സംസ്ഥാന ചലചിത്ര അവാര്‍ഡ് നേടിയ പോള്സന് സ്കറിയക്ക് വന്‍ വരവേല്പ് നല്കി. മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗണ്‍ലിന്റെ ആഭിമുഖ്യത്തില്‍ പാമ്പാക്കുട പബ്ലിക് ലൈബ്രറിയുടേയും പുരോഗമന കലാ സാഹിത്യ സംഘം കൂത്താട്ടുകളം മേഖല കമ്മിറ്റിയുടേയും സഹകരണത്തോടെയാണ് പോള്സന് വരവേല്പ് നല്‍കിയത്. ഇതോടനുബന്ധിച്ച് ചേര്‍ന്ന സ്വീകരണ സമ്മേളനം ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം.ആര്. സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗണ്‍സില്‍ താലൂക്ക് പ്രസിഡന്റ് ജോഷി സ്കറിയ അദ്ധ്യക്ഷത വഹിച്ചു. എം.ജി. സര്‍വ്വകലശാല സിന്‍ഡിക്കേറ്റ് മെമ്പര്‍ പി.ബി. രതീഷ് മുഖ്യപ്രഭാഷണം നടത്തി.
പാമ്പാക്കുട ലൈബ്രറി പ്രസിഡന്റ് സി.ടി.ഉലഹന്നാന് ചടങ്ങില്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ മെമ്പര്‍ ജോസ് കരിമ്പന, വാര്‍ഡ് മെമ്പര്‍ ജിനു സി. ചാണ്ടി, പു.ക.സ മേഖല സെക്രട്ടറി ജോഷി വര്‍ഗീസ്,ഗ്രാമി ഫൈന്‍ ആര്‍ട്സ് സൊസൈറ്റി പ്രസിഡന്റ് പി.എസ്.മധുസൂധന്ന് നായര്‍,വ്യാപാരി വ്യവസായ ഏകോപന സമിതി യൂണിറ്ര് പ്രസിഡന്റ് വര്‍ഗീസ് പോള്‍, അരുണ്‍ ടി.കെ, ജയ്സണ്‍ കക്കാട് എന്നിവര്‍ അനുമോദന പ്രസംഗം നടത്തി. തുടര്‍ന്ന് മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ ഉപഹാരവും ഗ്രന്ഥവും താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സി.കെ.ഉണ്ണി ,ജോസ് കരിമ്പന എന്നിവര്‍ ചേര്‍ന്ന് പോള്സന് സ്കറിയക്ക് നല്കി. പാമ്പാക്കുട ലൈബ്രറിക്കുവേണ്ടി സി.ടി. ഉലഹന്നാന് ഷാള്‍ അണിയിച്ചും, പു.ക.സക്കുവേണ്ടി ജോഷി വര്‍ഗീസ് മൊമന്റോ നല്‍കിയും ആദരിച്ചു. സ്വീകരണത്തിന് പോള്സന് സ്കറിയ മറുപടി പ്രസംഗം നടത്തി. പോള്സന് കുടുംബാംഗങ്ങളോടൊത്താണ് സ്വീകരണത്തിന് എത്തിയത്. കാദല്‍ ദി കോര്‍ എന്ന സിനിമയുടെ കഥക്കാണ് ചലചിത്ര പുരസ്ക്കാരം പോള്സന് ലഭിച്ചത്. കാദല്‍ ദി.കോര്‍ സിനിമയില്‍ അഭിനയിച്ച അനുകുര്യനും സ്വീകരണ ചടങ്ങിനെത്തിയിരുന്നു.